ഇത് ഇവരുടെ സ്ഥിരം പരിപാടി! വസ്തുഇടപാടിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; വീട്ടമ്മ അറസ്റ്റില്‍; തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

lakhsപേരൂര്‍ക്കട: വസ്തുഇടപാടിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വീട്ടമ്മയെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്തു. തൊഴുവന്‍കോട് സ്വദേശിനി  രേണുക (57) ആണ് അറസ്റ്റിലായത്. പട്ടം മരപ്പാലം സ്വദേശി സജനകുമാറിന്റെ പരാതിയെത്തുടര്‍ന്നാണ്് അറസ്റ്റ്.
തട്ടിപ്പിനെക്കുറിച്ച്് പോലീസ് പറയുന്നത് ഇങ്ങനെയാണ്: തന്റെ എട്ട് സെന്റ് സ്ഥലം വില്‍ക്കാനുണ്ടെന്ന് കാണിച്ച് രേണുക പത്രപ്പരസ്യം ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സജനകുമാര്‍ രേണുകയെ സമീപിക്കുകയും സ്ഥലം വാങ്ങാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. 30 ലക്ഷം രൂപയ്ക്കു കച്ചവടമുറപ്പിച്ചു.

തുടര്‍ന്ന്് ബാങ്കില്‍ പണയത്തിലുള്ള സ്ഥലത്തിന്റെ പ്രമാണം എടുക്കാനെന്ന പേരില്‍ രേണുക 10 ലക്ഷം രൂപാ അഡ്വാന്‍സായി ആവശ്യപ്പെട്ടു. സജനകുമാര്‍ തുക നല്‍കുകയും ചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി ആവശ്യപ്പെട്ടപ്പോള്‍ അതും നല്‍കി. ഇതിനിടെ സ്ഥലം വാങ്ങാന്‍ സജനകുമാറിന് ബാങ്ക്‌ലോണ്‍ അനുവദിച്ചു. ലോണ്‍ എടുക്കുന്നതിനായി രേണുകയുടെ പാന്‍കാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പാന്‍കാര്‍ഡ് നല്‍കാന്‍ തയാറായില്ല. ഇതോടെ സജനകുമാര്‍, താന്‍ അഡ്വാന്‍സായി നള്‍കിയ 12 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടു.

എന്നാല്‍ രേണുക ഇതിനു തയാറായില്ല. ഇതേത്തുടര്‍ന്നായിരുന്നു പരാതിയും പോലീസ് അന്വേഷണവും തുടര്‍ന്നുള്ള അറസ്റ്റും. രേണുകയ്‌ക്കെതിരേ മുമ്പ് നാല് കേസുകളുള്ളതായി പോലീസ് പറഞ്ഞു.  കടമുറികള്‍ വാടകയ്ക്ക്് കൊടുക്കുന്ന ഇവര്‍ വാടകക്കാര്‍ ഒഴിഞ്ഞുപോകുമ്പോള്‍ അഡ്വാന്‍സ് തുക അവര്‍ക്കു തിരികെ നല്‍കാറില്ലെന്നും പോലീസ് പറയുന്നു.

Related posts