\മിലാന്: അമേരിക്കന്‍ ഫുട്ബോളര് ക്രിസ്റ്റ്യന്‍ പുലിസിച്ച് യൂറോപ്യന്‍ കരിയറില്‍ 60 ഗോള്‍ തികച്ചു. കോപ്പ ഇറ്റാലിയയില്‍ എസി മിലാനുവേണ്ടി ഗോള്‍ നേടിയതോടെയാണ് പുലിസിച്ച് ഈ നേട്ടത്തിലെത്തിയത്.
ലെച്ചെയ്ക്ക് എതിരായ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ 64-ാം മിനിറ്റിലായിരുന്നു പുലിസിച്ചിന്റെ ഗോള്‍. 3-0ന് എസി മിലാന് ജയിച്ച മത്സരത്തില്‍ സാന്റിയാഗൊ ജിമെനെസ് (20’), ക്രിസ്റ്റഫര്‍ എന്‍കുങ്കു (51’) എന്നിവരും ലെച്ചെയുടെ വല കുലുക്കി. ജയത്തോടെ മിലാന് പ്രീക്വാര്‍ട്ടറില്‍ എത്തി.
27കാരനായ പുലിസിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ചെല്‍സി ടീമുകള്‍ക്കായും പന്തു തട്ടിയിട്ടുണ്ട്. മറ്റു മത്സരങ്ങളില്‍ കാല്യെറി 4-1ന് ഫ്രോസിനോണിനെയും ഉഡിനെസെ 2-1നു പാലെര്മോയെയും രണ്ടാം റൗണ്ടില്‍ കീഴടക്കി അവസാന 16ല്‍ ഇടംപിടിച്ചിട്ടുണ്ട്.