പു​​ലി​​സി​​ച്ച് @ 60

\മി​​ലാ​​ന്‍: അ​​മേ​​രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യ​​ന്‍ പു​​ലി​​സി​​ച്ച് യൂ​​റോ​​പ്യ​​ന്‍ ക​​രി​​യ​​റി​​ല്‍ 60 ഗോ​​ള്‍ തി​​ക​​ച്ചു. കോ​​പ്പ ഇ​​റ്റാ​​ലി​​യ​​യി​​ല്‍ എ​​സി മി​​ലാ​​നു​​വേ​​ണ്ടി ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് പു​​ലി​​സി​​ച്ച് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്.

ലെ​​ച്ചെ​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ 64-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു പു​​ലി​​സി​​ച്ചി​​ന്‍റെ ഗോ​​ള്‍. 3-0ന് ​​എ​​സി മി​​ലാ​​ന്‍ ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ സാ​​ന്‍റി​​യാ​​ഗൊ ജി​​മെ​​നെ​​സ് (20’), ക്രി​​സ്റ്റ​​ഫ​​ര്‍ എ​​ന്‍​കു​​ങ്കു (51’) എ​​ന്നി​​വ​​രും ലെ​​ച്ചെ​​യു​​ടെ വ​​ല കു​​ലു​​ക്കി. ജ​​യ​​ത്തോ​​ടെ മി​​ലാ​​ന്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ എത്തി.

27കാ​​ര​​നാ​​യ പു​​ലി​​സി​​ച്ച് ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട്, ചെ​​ല്‍​സി ടീ​​മു​​ക​​ള്‍​ക്കാ​​യും പ​​ന്തു ത​​ട്ടി​​യി​​ട്ടു​​ണ്ട്. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കാ​​ല്‍​യെ​​റി 4-1ന് ​​ഫ്രോ​​സി​​നോ​​ണി​​നെ​​യും ഉ​​ഡി​​നെ​​സെ 2-1നു ​​പാ​​ലെ​​ര്‍​മോ​​യെ​​യും ര​​ണ്ടാം റൗ​​ണ്ടി​​ല്‍ കീ​​ഴ​​ട​​ക്കി അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടംപി​​ടി​​ച്ചി​​ട്ടു​​ണ്ട്.

Related posts

Leave a Comment