തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.