നടി, നിർമാതാവ് എന്ന നിലയിൽ മലായാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഷീലു എബ്രഹാം. ഭർത്താവ് അബാം മൂവീസിന്റെ കീഴിൽ നിർമ്മിക്കുന്ന സിനിമകളിലാണ് ഷീലു ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ താരം തന്റെ ചെറുപ്പ കാലത്തെ കുറിച്ച് പറഞ്ഞവാക്കുകളാണ് വൈറലാകുന്നത്.
ഞാൻ വളരെ ലിമിറ്റഡായി നിന്ന് മുന്നോട്ട് പോകുന്നയാളാണ്. അത് എന്റെ ഭർത്താവിനും അറിയാം. ചെറുപ്പം മുതൽ ഒരുപാടു പൈസയുള്ള ആളല്ല ഞാൻ. എന്റെ അപ്പൻ സാധാരണക്കാരനായിരുന്നു. സാധാരണക്കാരന്റെ മകളായിട്ടാണ് ജനിച്ചു ജീവിച്ചത്.
കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് എന്റെ സ്വഭാവം മാറുന്നില്ല. പത്ത് പൈസയുടെ പോലും വില അറിഞ്ഞു തന്നെ ജീവിച്ചിട്ടുള്ളയാളാണ്. ബസിൽ പോകാൻ ടിക്കറ്റിന് ഒരു രൂപ കൊടുക്കണം. അത് കൊടുക്കാതെ ആ പൈസ ഞാൻ കൈയിൽ വയ്ക്കും.
എന്നിട്ട് നടന്നു പോകും. ശേഷം ആ ഒരു രൂപ എന്റെ കുടുക്കയിൽ ഇടും. അങ്ങനെയുള്ളൊരു വ്യക്തിയാണു ഞാൻ. ഇന്നും ഞാൻ അങ്ങനെ തന്നെയാണ്. എന്നെ ശ്രദ്ധിച്ചാൽ മനസിലാകും. സിനിമ ചെയ്യുന്നത് ഇതിൽ പെടുത്തേണ്ടതില്ല. അത് ബിസിനസാണ് എന്ന് ഷീലു ഏബ്രഹാം പറഞ്ഞു.