തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ദേവസ്വംമന്ത്രി വി.എൻ. വാസവൻ. കേസിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി ആരോപിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ട്. കൃത്യമായ വിവരം പുറത്ത് വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.