ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 48 ല​ക്ഷം രൂ​പ​യു​ടെ ഡോ​ള​ർ പി​ടി​കൂ​ടി…

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ക​റ​ൻ​സി വേ​ട്ട. 48 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ബം​ഗ​ളു​രു സ്വ​ദേ​ശി ഒ​മ​ർ ഫ​വാ​സ് (51) നി​ന്നാ​ണ് 48,81000 രൂ​പ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. 64,500 യു​എ​സ് ഡോ​ള​റാ​ണ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗി​നി​ടെ സി​ഐ​എ​സ്എ​ഫ് ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഗേ​ജി​ൽ പ​ണ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ൻ​ഡ് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡോ​ള​ർ പി​ടി​കൂ​ടി​യ​ത്.

യാ​ത്ര​ക്കാ​ര​നെ ക​റ​ൻ​സി സ​ഹി​തം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​സ്റ്റം​സി​ന് കൈ​മാ​റി. 5000 ഡോ​ള​ർ മാ​ത്ര​മേ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നോ കൊ​ണ്ടു​വ​രാ​നോ ക​ഴി​യൂ.

ഇ​ന്ത്യ​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​കു​ക​യോ ഈ ​തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യോ ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്.

Related posts

Leave a Comment