പൃഥ്വിരാജ് ജീനിയസാണ്. പ്രത്യേകിച്ചും ബിസിനസ് ജീനിയസ്. വളരെ പ്രൊഫഷണലാണ്. ലാലേട്ടൻ മിസ്റ്റിക്കൽ ആണ്. നമുക്കാർക്കും ലാലേട്ടനെ മനസിലാക്കാൻ പറ്റില്ല. ഡിഫൈൻ ചെയ്യാത്ത സ്വഭാവ സവിശേഷതകളുണ്ട്. സംവിധായകൻ രാജേഷ് പിള്ള ഒരു മാലാഖയെ പോലെയായിരുന്നു.
ട്രാഫിക്ക് എന്ന സിനിമയിൽ എന്റെ 14 വർഷത്തേക്കാൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നവും എന്ന് പറയുന്ന സീനുണ്ട്. ആ സീനിൽ എങ്ങനെ ഒരു കാരക്ടറിലേക്ക് കയറണമെന്ന് ആദ്യമായി ക്ലാസെടുത്തുതന്നത് അദ്ദേഹമാണ്. അതെന്റെ കരിയർ മാറ്റി. 12 അവാർഡ് എനിക്ക് ആ സിനിമയിലൂടെ കിട്ടി.
മമ്മൂക്കയ്ക്ക് പ്രായം വൈൻ പോലെയാണ്. എല്ലാവർക്കും പ്രചോദനമാണ്. വർക്കിലുള്ള ആത്മാർഥയും ഡിഗ്നിഫൈഡ് ഡിസ്റ്റൻസ് ഇടുന്നതും ലുക്കും ആരോഗ്യവും മെയിന്റെയിൻ ചെയ്യുന്നതും എനിക്ക് പ്രചോദനകരമാണ്. -ലെന മാറ്റി