കെ​വി​ൻ വ​ധ​ക്കേ​സ്  ; ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി;  നാലുപേരുടെ ജാമ്യപേക്ഷ വാദത്തിലെ വിധി പറയുന്നത് മാറ്റിവച്ചു

കോ​ട്ട​യം: ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കെ​വി​ൻ വ​ധ​ക്കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട്ട​യം സെ​ഷ​ൻ​സ് നാ​ലാം കോ​ട​തി ത​ള്ളി. നാ​ലാം പ്ര​തി റി​യാ​സ് അ​ഞ്ചാം പ്ര​തി ടി​റ്റു ജെ​റോം എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി കെ.​ജി. സ​ന​ൽ​കു​മാ​ർ ഇ​ന്ന​ലെ ത​ള്ളി​യ​ത്. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ല്കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തു. നാ​ലു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി വാ​ദം കേ​ട്ട് വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു.

അ​ഞ്ചാം പ്ര​തി ചാ​ക്കോ ജോ​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന​ലെ വാ​ദം കേ​ട്ടു. പ്ര​തി​ക്ക് ജാ​മ്യം ന​ല്കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ചാ​ക്കോ ജോ​ണ്‍ ആ​ണെ​ന്നും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​എ​സ്. അ​ജ​യ​ൻ വാ​ദി​ച്ചു.

ഇ​തേ​തു​ട​ർ​ന്നു കേ​സ് വി​ധി പ​റ​യു​ന്ന​തി​നാ​യി 12 ലേ​ക്കു മാ​റ്റി. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ 22ന് ​വി​ധി പ​റ​യും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ലി​ജോ കു​ര്യ​ൻ ജോ​സ​ഫ്, നെ​ബു​ജോ​ണ്‍ എ​ന്നി​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts