അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഒ​രു ട്രാ​പ്പാ​ണ്; സി​നി​മ​യി​ൽ നി​ല​നി​ൽ​ക്കാ​ൻ വേ​ണ്ട​തെ​ന്തെ​ന്ന് പ​റ​ഞ്ഞ് ചാ​ർ​മി​ള

അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഒ​രു ട്രാ​പ്പാ​ണെ​ന്ന് അ​റി​ഞ്ഞുകൊ​ണ്ട് എ​ന്തി​ന​തി​ൽ പോ​യി വീ​ഴു​ന്നു. സി​ത്താ​ര എ​ന്ന ന​ടി ഇ​ന്നുവ​രെ​യും അ​ഡ്ജ​സ്റ്റ്മെ​ന്‍റി​ന് പോ​യി​ട്ടി​ല്ല. ക​ന്ന​ഡ​ത്തി​ലും തെ​ലു​ങ്കി​ലും എ​ത്ര​യോ സി​നി​മ​ക​ൾ അ​വ​ർ ചെ​യ്യു​ന്നു. ഇ​തെ​ന്തുകൊ​ണ്ട് മ​റ്റു​ള്ള​വ​ർ പി​ന്തു​ട​രു​ന്നി​ല്ല. അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചെ​യ്ത ന​ടി​മാ​രി​ൽ എ​ത്ര പേ​ർ സ്വ​ന്തം പേ​രുക​ള​ഞ്ഞ് സി​നി​മാരം​ഗ​ത്തുനി​ന്നു പു​റ​ത്താ​യി​ട്ടു​ണ്ട്.

അ​ഡ്ജ​സ്റ്റ്മെ​ന്‍റ് കാ​ര​ണം ഫീ​ൽ​ഡ് വി​ട്ട് പോ​യ​വ​രാ​ണു കൂ​ടു​ത​ലും. ഫീ​ൽ​ഡി​ൽ മു​ന്നേ​റി​യ​വ​ർ കു​റ​വാ​ണെ​ന്നും അ​ഡ്ജ​സ്റ്റ്മെ​ന്‍റി​നോ​ട് നോ ​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഒ​രു​പാ​ടു സി​നി​മ​ക​ളി​ൽ നി​ന്ന് ഞാ​ൻ പു​റ​ത്താ​യി​ട്ടു​ണ്ട്. തി​ര​ക്കു​ള്ള ആ​ർ​ട്ടി​സ്റ്റാ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു സി​നി​മ​യി​ൽ നി​ന്ന് അ​ടു​ത്ത സി​നി​മ ല​ഭി​ക്കു​ന്ന​തി​ന് ഗ്യാ​പ്പു​ണ്ടാ​യി​രു​ന്നു.

തു​ട​രെ സി​നി​മ​ക​ൾ ഞാ​ൻ ചെ​യ്തി​ട്ടി​ല്ല. 1994 ന് ​ശേ​ഷ​മാ​ണ് തു​ട​രെ സി​നി​മ​ക​ൾ ചെ​യ്ത​ത്. ഗ്ലാ​മ​ർ റോ​ളു​ക​ൾ ചെ​യ്താ​ൽ ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ൽ​ക്കാ​മെ​ന്ന ചി​ന്ത തെ​റ്റാ​ണ്. അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചെ​യ്തും സി​നി​മ​യി​ൽ നി​ൽ​ക്കാ​നാ​കി​ല്ല. ഒ​രു​പാ​ട് ഗ്ലാ​മ​ർ ചെ​യ്ത ന​ടി​മാ​ർ ഇ​ന്ന് സി​നി​മ​ക​ളി​ലി​ല്ല. അ​ഡ്ജ​സ്റ്റ്മെ​ന്‍റി​ന് ത​യ്യാ​റാ​യ​വ​രും ഇ​ന്നി​ല്ല. സി​നി​മാ രം​ഗ​ത്ത് അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട​ത് ഭാ​ഗ്യ​മാ​ണ്. -ചാ​ർ​മി​ള

 

Related posts

Leave a Comment