എല്ലാവർക്കും എന്നെ കാണുമ്പോൾ ഓർമ്മ വരുന്നത്;  അത് കേൾക്കുമ്പോൾ എനിക്കും വലിയ സന്തോഷമെന്ന്  ശരത്


പ​ത്രം സി​നി​മ​യി​ല്‍ ഇ​ബ്‌​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സി​നി​മ​യാ​ണ​ത്. 1999 ലാ​യി​രു​ന്നു. എ​ന്‍റെ കൊ​മേ​ഴ്ഷ്യ​ല്‍ ഹി​റ്റ് എ​ന്ന് പ​റ​യാ​വു​ന്ന ആ​ദ്യ​ത്തെ ചി​ത്ര​മാ​യി​രു​ന്നു അ​ത്.

സ്ഫ​ടി​കം ജോ​ര്‍​ജ് ചേ​ട്ട​ന്‍റെ ഓ​പ്പോ​സി​റ്റ് നി​ന്നാ​ണ് അ​ന്ന​ത്തെ ഫൈ​റ്റ് സീ​ന്‍. അ​ന്ന് ടെ​ക്‌​നോ​പാ​ര്‍​ക്ക് ഇ​ത്ര​യും ആ​യി​ട്ടി​ല്ല. ജോ​ഷി സാ​ര്‍ അ​വി​ടെ നൂ​റോ​ളം വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്തി​ട്ടാ​ണ് എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലെ ആ​ക്കു​ന്ന​ത്.

രാ​വി​ലെ മു​ത​ല്‍ ത​ന്നെ ന​മ്മ​ള്‍ ത​ല്ല് കൊ​ള്ളു​ക​യാ​ണ്. പ​ക്ഷേ സ്ഫ​ടി​കം ജോ​ര്‍​ജ് ചേ​ട്ട​നെ പോ​ലെ ഒ​രാ​ളു​ടെ മു​ന്നി​ല്‍ ക​ത്തി ഉ​യ​ര്‍​ത്തി കാ​ണി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ തി​യ​റ്റ​റി​ല്‍ ആ​ളു​ക​ള്‍ കൈ​യ​ടി​ച്ചു.

അ​ത് ക​ണ്ട​പ്പോ​ഴാ​ണ് ശ​രി​ക്കും സ​ന്തോ​ഷ​മാ​യ​ത്. അ​തേ സ​മ​യം ഇ​പ്പോ​ഴും എ​ന്നെ ഇ​പ്പോ​ഴും കൃ​ഷ്ണ​നാ​യി കാ​ണു​ന്ന ആ​ളു​ക​ള്‍ ഉ​ണ്ട്. കൃ​ഷ്ണ​നെ ഓ​ര്‍​ക്കു​മ്പോ​ള്‍ എ​ന്‍റെ രൂ​പം മ​ന​സി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് പ​ല​രും പ​റ​യാ​റു​ള്ള​ത്.

ശ്രീ​കൃ​ഷ്ണ​നെ കാ​ണു​മ്പോ​ള്‍ ശ​ര​ത്തി​നെ ഓ​ര്‍​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ് കേ​ള്‍​ക്കു​ന്ന​ത് ത​ന്നെ വ​ലി​യ ഇ​ഷ്ട​മാ​ണ്. ശരത്

Related posts

Leave a Comment