ഹോ​ൾ ഓ​ഫ് ഫെ​യിം ബ​ഹു​മ​തി: ആ​ധാ​ർ അ​ധി​ഷ്ഠി​ത പ​ണ​മി​ട​പാ​ട്; ഡാറ്റാ ​ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ അ​ധ്യാ​പി​ക​യ്ക്ക് അ​വാ​ർ​ഡ്

ആ​ധാ​ർ അ​ധി​ഷ്ഠി​ത പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ത്തി​ലെ ഡാ​റ്റാ ചോ​ർ​ച്ച ക​ണ്ടെ​ത്തു​ക​യും അ​വ ത​ട​യാ​ൻ പ​ര്യാ​പ്ത​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്ത​തി​ന് കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ഹോ​ൾ ഓ​ഫ് ഫെ​യിം ബ​ഹു​മ​തി.

കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഷൈ​നി ജോ​ണി​നെ​യാ​ണ് ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ സെ​ക്യൂ​രി​റ്റി ഇ​ൻ​സി​ഡ​ന്‍റ് റ​സ്പോ​ൺ​സ് ടീം ​ഫി​നാ​ൻ​സ് സെ​ക്ട​റും ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജെ​ൻ​സി റ​സ്പോ​ൺ​സ് ടീ​മും സം​യു​ക്ത​മാ​യി ഹോ​ൾ ഓ​ഫ് ഫെ​യിം ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ച​ത്.

ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സി​ലെ നെ​റ്റ് വ​ർ​ക്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലു​മു​ള്ള സൈ​ബ​ർ സു​ര​ക്ഷ​യി​ലും സൈ​ബ​ർ ഭീ​ഷ​ണി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള പ്ര​ക്രി​യ​യി​ലും ഗ​വേ​ഷ​ക​യാ​ണു ഷൈ​നി ജോ​ൺ. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​നു കീ​ഴി​ലാ​ണ് ഷൈ​നി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment