ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ ഡാറ്റാ ചോർച്ച കണ്ടെത്തുകയും അവ തടയാൻ പര്യാപ്തമായ വിവരങ്ങൾ കൈമാറുകയും ചെയ്തതിന് കോളജ് അധ്യാപികയ്ക്ക് ഹോൾ ഓഫ് ഫെയിം ബഹുമതി.
കോതമംഗലം മാർ അത്തനേഷ്യസ് കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഷൈനി ജോണിനെയാണ് ഇന്ത്യൻ കംപ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് റസ്പോൺസ് ടീം ഫിനാൻസ് സെക്ടറും ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റസ്പോൺസ് ടീമും സംയുക്തമായി ഹോൾ ഓഫ് ഫെയിം ബഹുമതി നൽകി ആദരിച്ചത്.
ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസിലെ നെറ്റ് വർക്കിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സൈബർ സുരക്ഷയിലും സൈബർ ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയിലും ഗവേഷകയാണു ഷൈനി ജോൺ. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.