അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ആൻ അഗസ്റ്റിൻ. ഇപ്പോൾ ഞാൻ എന്റെ അമ്മയ്ക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. അമ്മയുടെ ആരോഗ്യം മോശമാണ്. എന്തു കിട്ടിയാലും എക്സ്ട്രാ ആണ്.
ഇപ്പോൾ അമ്മ കൂടെയുണ്ട്, അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്നു. എന്നാലും എന്റെയൊരു കാര്യത്തിൽ അമ്മ ഹാപ്പിയായിരിക്കും. അതെനിക്ക് അമൂല്യമാണ്. എപ്പോഴും അതങ്ങനെ ആയിരിക്കണം എന്നെനിക്കുണ്ട്.
ഒരു പാരന്റിനെ ലൂസ് ചെയ്യുന്നതിന്റെ വിഷമം എനിക്കറിയാം. ഈ കിട്ടുന്ന ചെറിയ സമയങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് എന്ന് ആൻ അഗസ്റ്റിൻ പറഞ്ഞു.