സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്; പ​വ​ന് 1,360 രൂ​പ കു​റ​ഞ്ഞു; ദീ​പാ​വ​ലി, വി​വാ​ഹ പ​ര്‍​ച്ചേ​സു​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന വാർത്ത

കൊ​ച്ചി: റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഇ​ന്ന് ഗ്രാ​മി​ന് 170 രൂ​പ​യും പ​വ​ന് 1,360 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,210 രൂ​പ​യും പ​വ​ന് 89,680 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,964 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്നു. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88.77 ആ​ണ്.ഇ​ന്ന​ലെ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4058 – 60 ഡോ​ള​ര്‍ വ​രെ പോ​യി​രു​ന്നു.

പ​ശ്ചി​മേ​ഷ്യ​യി​ല്‍ സ​മാ​ധാ​ന ക​രാ​ര്‍ ആ​യ​തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​യ​വ് വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് സ്വ​ര്‍​ണ​വി​ല ഇ​ടി​ഞ്ഞ​ത്. സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള ഇ​ടി​വ് ദീ​പാ​വ​ലി, വി​വാ​ഹ പ​ര്‍​ച്ചേ​സു​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്.

Related posts

Leave a Comment