പൊൻകുന്നം: തിരുവനന്തപുരം തമ്പാനൂരിൽ ലോഡ്ജിൽ ആത്മഹത്യ ചെയ്ത വഞ്ചിമല ചാമക്കാലായിൽ അനന്ദു അജിയുടെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റുമാർ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി.
ആത്മഹത്യക്കുറിപ്പായ ഇൻസ്റ്റാഗ്രാമിൽ പേര് പരാമർശിക്കുന്ന എൻ.എം എന്ന ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ അവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളി, വി.ഐ. അബ്ദുൽ കരിം, അഭിജിത് ആർ. പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിൻ ശൗര്യാംകുഴിയിൽ, മാത്യു നെല്ലിമലയിൽ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകിയത