ഗിരീഷ് പുത്തഞ്ചേരിയെ ഞാൻ ഏട്ടന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹത്തിന്റെയടുത്ത് എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗിരീഷേട്ടനുമായിട്ട് ഒരു നിമിഷം ഭയങ്കര സ്നേഹമായിരിക്കും, ഒരു നിമിഷം കെട്ടിപ്പിടിച്ചിരിക്കും, അടുത്ത നിമിഷം തള്ളി നീക്കി ഇറങ്ങിപ്പോടാ എന്ന് പറയും.
അങ്ങനെയുള്ള ഒരു ബന്ധമാണ്. ഗിരീഷേട്ടനോട് ഞാൻ പറയും ഇതല്ല എനിക്ക് വേണ്ടതെന്ന്. ഞാൻ ചില ഡമ്മി ലിറക്സ് ഒക്കെ പാടിക്കൊടുക്കും. അപ്പോ നീയാരാ ഗിരീഷ് കുട്ടഞ്ചേരിയോ എന്നു ചോദിക്കും. എന്നിട്ടു പറയും, എന്നാ നീ എഴുതിക്കോ, പിന്നെ ഞാനെന്തിനാ എഴുതുന്നേ എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകും.
അല്ലെങ്കിൽ ഇറങ്ങിപ്പോടാ എന്ന് പറയും. കുറേ നേരം കഴിയുമ്പോൾ പറയും മുത്തേ, ഞാൻ നിന്റെ ചേട്ടനല്ലേടാ, ഇത് വച്ചോ എന്ന് പറഞ്ഞിട്ട് പാട്ട് എഴുതിത്തരും. അങ്ങനെ വാത്സല്യത്തിന്റെ, വളരെയധികം സ്നേഹത്തിന്റെ ഒരുപാട് ഏടുകളുണ്ട് എന്റെയും ഗിരീഷേട്ടന്റെയും പാട്ടുജീവിതത്തിൽ. -എം. ജയചന്ദ്രൻ