മലയാളികൾക്ക് പ്രിയങ്കരരായ ദന്പതികളാണ് ബീനാ ആന്റണിയും ഭർത്താവ് മനോജും. 22 വർഷമായുള്ള തങ്ങുടെ ദാന്പത്യ ജീവിതത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്.
കല്യാണം കഴിക്കുന്നതുകൊണ്ട് രണ്ട് വ്യക്തികളും ഒരേ സ്വഭാവക്കാർ ആവണമെന്നില്ല. രണ്ട് കുടുംബങ്ങളിൽ നിന്നു വന്നവരാണു ഞങ്ങൾ, രണ്ട് പശ്ചാത്തലത്തിൽ വളർന്ന ആളുകളാണ്. എന്റെ സ്വഭാവം തന്നെ എന്റെ ഭാര്യയ്ക്കും വരണമെന്ന് എനിക്ക് വാശിപിടിക്കാൻ കഴിയില്ല എന്ന് മനോജ് നായർ.
ഈ പ്രായം വരെ ജീവിച്ചതിൽ മെന്റൽ ഹെൽത്തിൽ വലിയൊരു പങ്കുണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം ലാലേട്ടൻ ഒരു ഇന്റർവ്യൂവിൽ വന്നപ്പോൾ പറഞ്ഞത് കണ്ടില്ലേ, എനിക്ക് വളരെയധികം പ്രചോദനം തോന്നിയ വാക്കുകൾ ആയിരുന്നു അത്. ഇപ്പോൾ അടുത്ത് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ സമയത്ത് അദ്ദേഹത്തോട് ചോദിച്ചു ഇത്രയും ഉയരത്തിൽ പോവുമ്പോഴും എങ്ങനെ വിനയം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന്. അപ്പോൾ അദ്ദേഹം പറയുന്നുണ്ട്, എത്ര മുകളിൽ പോയാൽ നമ്മൾ താഴേക്ക് നോക്കണമെന്ന്. വളരെ മഹത്തായ വാക്കുകൾ ആണവയെന്ന് മനോജ് പറഞ്ഞു.
സാധാരണ ആർട്ടിസ്റ്റുകൾ തമ്മിൽ വിവാഹം ചെയ്താൽ പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുതന്നെ ഇപ്പോൾ 22 വർഷമായി. ഇപ്പോൾ സീരിയൽ ഇൻഡസ്ട്രിയിൽ ആയാലും മറ്റും ദാമ്പത്യം വളരെ കുറവാണെന്ന് ബീനാ ആന്റണി.
ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ കല്യാണം കഴിക്കുന്നു, പിന്നെ പിരിയുന്നു. അങ്ങനെയുള്ള സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പിന്നെ ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ കുറേ പേർ പറഞ്ഞിരുന്നു, എത്ര കാലം ഇതൊക്കെ കാണാം എന്ന്. ഞങ്ങളെ കുറേ പേർ പ്രെഡിക്റ്റ് ചെയ്തിരുന്നു. ഞങ്ങൾ പിരിഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് എത്ര വാർത്തകൾ വന്നു. ആളുകൾ അതൊക്കെ ഏറ്റെടുക്കും. നമ്മൾ ഒരു പബ്ലിക് പ്രോപ്പർട്ടി ആയിരിക്കും. ഞാൻ പെട്ടെന്ന് നിരാശ തോന്നുന്ന കൂട്ടത്തിലാണ് എന്ന് ബീന ആന്റണി പറഞ്ഞു.