നീലക്കുയിൽ നാടക സംവിധായകൻ സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2016-ൽ തിയറ്ററുകളിലെത്തിയ കലാമൂല്യമുള്ള മികച്ച സിനിമ ആൾരൂപങ്ങളുടെ തിരക്കഥ പുസ്തക രൂപത്തിലാക്കി പുറത്തിറക്കുന്നു.
18ന് വൈകിട്ട് ആറിന് തിരുവനന്തപുരം ഏരീസ് പ്ളക്സ് ഗ്രൗണ്ട് ഫ്ളോർ തിയറ്ററിൽ കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശന കർമം നിർവഹിക്കും. പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കുന്നത് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദാണ്.
തിരക്കഥ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് അന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആൾരൂപങ്ങൾ സിനിമ പ്രദർശനം അതേ തിയറ്ററിൽ ഉണ്ടായിരിക്കുന്നതാണ്. കവി ഗിരീഷ് പുലിയൂർ, നടൻ ജോബി, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, നടനും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിക്കും.