റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

കൊ​ല്ലം: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് വ്യാ​പ​കം. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്ത് എ​ത്തി. വ​ഞ്ച​നാ​പ​ര​മാ​യ റി​ക്രൂ​ട്ട്മെ​ൻ്റ് ഓ​ഫ​റു​ക​ൾ വ​ന്നാ​ൽ സൂ​ക്ഷി​ക്ക​ണം എ​ന്നാ​ണ് തി​രു​വ​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം.മു​തി​ർ​ന്ന റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ചി​ല​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​മീ​പി​ച്ച​ത്.

ജോ​ലി ല​ഭി​ക്കാ​ൻ ഇ​വ​ർ വ​ൻ​തു​ക​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​വും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ൻ്റ് ബോ​ർ​ഡു​ക​ളും റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ൻ്റ് സെ​ല്ലു​ക​ളു​മാ​ണ് നി​ല​വി​ൽ റി​ക്രൂ​ട്ട്മെ​ൻ്റു​ക​ൾ ന​ട​ത്തു​ന്ന​ത്. റെ​യി​ൽ​വേ​യി​ൽ ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കു​റു​ക്ക​വ​ഴി​ക​ളോ ഇ​ട​നി​ല​ക്കാ​രോ ഇ​ല്ലെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല റി​ക്രൂ​ട്ട്മെ​ൻ്റ് ബോ​ർ​ഡും റി​ക്രൂ​ട്ട്മെ​ൻ്റ് സെ​ല്ലും അ​വ​രു​ടെ പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ വ്യ​ക്തി​ക​ളെ​യോ ഏ​ജ​ൻ​സി​ക​ളെ​യോ കോ​ച്ചിം​ഗ് സെ​ൻ്റ​റു​ക​ളെ​യോ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

റി​ക്രൂ​ട്ട്മെന്‍റ് സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ളും അ​പ്ഡേ​റ്റു​ക​ളും ആ​ർ​ആ​ർ​ബി​യു​ടെ​യും ആ​ർ​ആ​ർ​സി​യു​ടെ​യും വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. മാ​ത്ര​മ​ല്ല ഇ​വ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ഇ​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​റി​യി​ക്കാ​റു​ണ്ട്. റി​ക്രൂ​ട്ട്മെ​ൻ്റു​ക​ൾ സം​ബ​ന്ധി​ച്ച വ്യ​ക്ത​തയ്​ക്കാ​യി ആ​ർ​ആ​ർ​ബി, തി​രു​വ​ന​ന്ത​പു​രം – 0471- 2323357, ആ​ർ​ആ​ർ​ബി, ചെ​ന്നൈ -044-2827532, ചെ​ന്നൈ ആ​ർ​ആ​ർ​സി – 9500 481087 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

നി​യ​മ​വി​രു​ദ്ധ​മാ​യ ഓ​ഫ​റു​ക​ളു​മാ​യി ആ​രെ​ങ്കി​ലും സ​മീ​പി​ച്ചാ​ൽ ഉ​ട​ൻ പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. അ​തേസ​മ​യം ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​പി​എ​ഫും റെ​യി​ൽ​വേ പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ ആ​സ്ഥാ​ന​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ക​ത്തി​ൽ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രും ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.എ​ന്നാ​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള​ട​ക്കം അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment