പണ്ടത്തെപ്പോലെയല്ല ഇന്ന്. ജോലിക്ക് ഒരുപാട് പൈസ പ്രതിഫലമായി കിട്ടുന്നുണ്ടെന്ന് യമുന. പണ്ട് താൻ അഭിനയിച്ചിരുന്ന സമയത്ത് പ്രതിഫലമായി കിട്ടിയത് 500 രൂപയാണ്. അന്ന് അഭിനയിച്ച് തുടങ്ങിയ സമയമായിരുന്നു. ഇപ്പോൾ വരുന്ന ആളുകൾക്ക് എന്തായാലും അതിനേക്കാൾ നല്ല എമൗണ്ട് കിട്ടുന്നുണ്ടെന്ന് യമുന പറഞ്ഞു.
ഫാമിലിക്കുവേണ്ടിയോ ആർക്കുവേണ്ടിയോ പണം മുടക്കിയാലും നമുക്ക് വേണ്ടി എവിടെ എങ്കിലും ഒരു അക്കൗണ്ട് തുറന്ന് ഒരു രൂപ എങ്കിലും മാറ്റിവെക്കണം. എന്റെ അനുഭവത്തിൽനിന്നു ഞാൻ പഠിച്ച ഒരു പാഠമാണ് അത്. എല്ലാവരും അത് തീർച്ചയായി ചെയ്യണം. അതുകൊണ്ട് തന്നെ എന്റെ രണ്ട് മക്കൾക്കും ഞാൻ ഒരു അക്കൗണ്ട് എടുത്ത് കൊടുത്തിട്ടുണ്ട്.
എനിക്ക് അക്കൗണ്ടുണ്ട്. കാരണം, അഭിനയിച്ച് കിട്ടുന്ന കാശ് അതിലേക്കാണു വരുന്നത്. പക്ഷേ, എന്നിരുന്നാലും എനിക്കെന്നു പറഞ്ഞ് ഒരു തുക മാറ്റിവയ്ക്കാൻ ഇതുവരെ പറ്റിയിട്ടില്ല. അവസാന സമയത്ത് നമുക്ക് നമ്മളെ ഉണ്ടാവുകയുള്ളു. അതുകൊണ്ട് നമുക്കായി എന്തെങ്കിലുമൊക്കെ കരുതി വയ്ക്കണം. എനിക്ക് അമ്പത് വയസായി. മക്കളെ ഇവിടെ വരെ എത്തിക്കാൻ പറ്റി. അവരെ ഇവിടെ വരെ എങ്കിലും എത്തിക്കാൻ പറ്റിയല്ലോയെന്ന് ഓർത്ത് ആശ്വസിക്കുന്നു.
എന്റെ മരണം ആഘോഷിക്കാൻ കാത്തിരുന്ന കുറേപ്പേരുണ്ട്. എന്റെ മരണം ചിലർ ഫോണിൽ കൂടി വിളിച്ച് മറ്റ് വ്യക്തികളോടു പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. അതൊക്കെ താണ്ടി വരണമെന്നത് എന്റെ തലവിധിയായിരിക്കും എന്ന് യമുന പറഞ്ഞു.