മങ്കൊമ്പ്: കുട്ടനാട്ടിലെ നെൽകർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഇന്നു കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുമെന്ന് ബിഡിജെഎസ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കുട്ടനാട്ടിലെ നെൽകർഷകർ, പാടശേഖരസമിതി ഭാരവാഹികൾ, വിവിധ കർഷക സംഘടന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തു. രാവിലെ 9.30ന് തെക്കേ മേച്ചേരിവാക്ക പാടശേഖരം, രണ്ടാംകൃഷിയിറക്കിയിരിക്കുന്ന തെക്കേ മണപ്പള്ളി പാടശേഖരം, അയ്യനാട്, ശ്രീമൂലമംഗലം കായൽ, വടക്കേക്കരി മാടത്താനിക്കരി, മഠത്തിക്കയാൽ, മംഗലം മണിക്യമംഗലം കായൽ, ചിത്തിര, ആർബ്ലോക്ക് കായലുകൾ, രാമങ്കരി-മുട്ടാർ-കൃഷിഭവൻ പരിധിയിൽ വരുന്ന ഇന്ദ്രങ്കരി കാച്ചാണിക്കരി പാടശേഖരം, വെളിയനാട്, പിളിങ്കുന്നു കൃഷിഭവൻ പരിധിയിലുള്ള പടിഞ്ഞാറെ വെള്ളിസ്രാക്കൽ, തൈപ്പറമ്പ്, ഓഡേറ്റി, തലവടി ചമ്പക്കുളം പഞ്ചായത്തുകളിലെ പാടശേഖരങ്ങൾ തുടങ്ങിയ കൃഷിയിടങ്ങളിൽ സന്ദർശനം നടത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജോതിഷ്, ട്രഷറർ അനിരുദ്ധ് കാർത്തികേയ്, സംസ്ഥാന സെക്രട്ടറി പ്രദീപ് ലാൽ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തി, ജനറൽ സെക്രട്ടറി സതീഷ്, എം.ഡി. നിഥിൻ, വിശ്വലാൽ എന്നിവർ പസമ്മേളനത്തിൽ പങ്കെടുത്തു.