ആലപ്പുഴ: തുറവൂരില്‍ പൊലീസുകാര്‍ക്ക് മര്‍ദനം. തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയായിരുന്നു മര്‍ദനം.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റു. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇതിനിടെ യുവാക്കള്‍ സംഘം ചേര്‍ന്ന് പോലീസിനെ വളയുകയായിരുന്നു. പരിക്കേറ്റ പൊലിസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പുളിങ്കുന്ന് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ ഹസീര്‍ഷ. ചേര്‍ത്തല സ്റ്റേഷനിലെ സിപിഒ സനല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.