ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വീണ്ടും വിമര്‍ശിച്ച് മുന്‍ മന്ത്രി ജി. സുധാകരന്. കുറവുകളില്ലെന്നു പറഞ്ഞ് അഹങ്കരിക്കരുത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണെന്ന് ജി. സുധാകരന് പറഞ്ഞു. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്.
കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷേ, നമുക്ക് കുറവൊന്നുമില്ല എന്നു നാം അഹങ്കരിക്കരുത്.
അതാണ് പ്രശ്നം. നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്നു പറഞ്ഞാല്‍ അതു കുഴപ്പമായി. അതിനെ അഹംഭാവം എന്നാണ് പറയുന്നത്.
താനെന്ന ഭാവമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണ്. താനെന്ന ഭാവം ഒട്ടും പാടില്ലെന്നു പറയുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. നമ്മുടെ കുറവുകളെ കുറിച്ച്കൂടി മനസിലാക്കണമെന്നും ജി. സുധാകരന് പറഞ്ഞു.