സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരഭകയും നടൻ കൃഷ്ണ കുമാറിന്റെ മകളുമാണ് ഓസി എന്ന ദിയ കൃഷ്ണ. തന്റെ സഹോദരിയും നടിയുമായ ആഹാന കൃഷ്ണയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വീട്ടിൽ അമ്മുവുമായി (അഹാന കൃഷ്ണ) ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഉണ്ട്. ജനിച്ചു വീണപ്പോൾതന്നെ കുട കൊണ്ട് തലയ്ക്കടിച്ചതു കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആയിരുന്നെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു.
അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി നല്ലതുപോലെയുണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും. അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷയിൽ അമ്മു സംസാരിക്കും. ഞങ്ങളാണെങ്കിൽ ഫാമിലി തിരിച്ചുവരില്ല. ലണ്ടനിൽതന്നെ നിൽക്കും. നമ്മുടെ കുടുംബത്തിൽ അമ്മുവിന് മാത്രമേ അത് പറ്റൂ.
അമ്മുവും അമ്മയും ഏത് സ്ഥലത്ത് പോയാലും എത്ര മണിക്ക് എണീറ്റാലും ആ സ്ഥലം മുഴുവൻ നടന്ന് തീർത്തിട്ടേ തിരിച്ച് വീട്ടിൽ വരൂ. എനിക്കും അച്ഛനും ഒട്ടും ആ ക്വാളിറ്റി ഇല്ല. ചോറും കറിയും കിട്ടിയില്ലെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞ് അവിടെ എവിടെയെങ്കിലും ഇരിക്കും.
ഏതു സാഹചര്യവും അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു. എന്നേക്കാൾ മൂത്തയാൾ ആയതിനാൽ ഓമിയുടെ അടുത്ത് കുറേക്കൂടി കെയർ അമ്മുവിനുണ്ട്. ഞങ്ങൾ വീട്ടിൽ ഇത്രയും സംസാരിക്കാറില്ല. ഞങ്ങൾതന്നെ കുടയെടുത്ത് അടിക്കും, തെറി വിളിക്കും. എന്നിട്ട് മാറി ഇരിക്കും. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രം പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത് എന്ന് ദിയ കൃഷ്ണ പറഞ്ഞു.