കല്‍പ്പറ്റ: വയനാട്ടില്‍ നിര്‍മാണത്തിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കമ്പളക്കാട്-പള്ളിക്കുന്ന് റോഡില്‍ ഖര്ഫ റസ്റ്റോറൻഡിനു എതിര്‍വശം പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനു മുകള്‍ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെ കെട്ടിടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. സ്ഥലത്തെത്തിയ കമ്പളക്കാട് പോലീസ് തുടര്‍നടപടി സ്വീകരിച്ചു.

