തിരുവനന്തപുരം : അടുത്ത വർഷത്തെ സ്കൂൾ കായിക മേള കണ്ണൂർ ജില്ലയിൽ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ ജില്ലാ ജില്ലാ കളക്ടർക്ക് കൈമാറും.
ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യതിത്ഥി ആയി പങ്കെടുക്കും.
117.5 പവൻ തൂക്കം വരുന്നതാണ് വിജയികൾക്ക് നൽകുന്ന സ്വർണകപ്പ്. കായികമേളയിൽ പ്രായ തട്ടിപ്പ് നടത്തിയവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
19310 കുട്ടികൾ കായിക മേളയിലെ മത്സരങ്ങളിൽ പങ്കെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിവരിച്ചത്.

