റഷ്യൻ വിമാനം ‘മെയ്ഡ് ഇൻ ഇന്ത്യ’

ഹ്ര​സ്വ​ദൂ​രം ഇ​ര​ട്ട എ​ൻ​ജി​ൻ പാ​സ​ഞ്ച​ർ എ​യ​ർ​ക്രാ​ഫ്റ്റ് എ​സ്ജെ-100 നി​ർ​മി​ക്കാ​നു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ൽ ധാ​ര​ണ​യാ​യി. ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡും റ​ഷ്യ​യു​ടെ യു​ണൈ​റ്റ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് കോ​ർ​പ​റേ​ഷ​നും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം മോ​സ്കോ​യി​ൽ തി​ങ്ക​ളാ​ഴ്ച ഒ​പ്പി​ട്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പ​ദ്ധ​തി​യാ​ണി​ത്.

ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു സ​മ്പൂ​ര്‍​ണ യാ​ത്രാ​വി​മാ​നം നി​ര്‍​മി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങി. ഉ​ഡാ​ൻ പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ്, ഹ്ര​സ്വ​ദൂ​ര യാ​ത്രാ​രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ക്കാ​നു​ത​കു​ന്ന ക​രാ​റെ​ന്നും ആ​ഭ്യ​ന്ത​ര ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി എ​സ്ജെ-100 എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള അ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് അ​റി​യി​ച്ചു.

സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കു​ള്ള രാ​ജ്യ​ത്തി​ന്‍റെ കാ​ൽ​വ​യ്പാ​ണി​തെ​ന്നും ക​ന്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​ര​മൊ​രും​പ​ദ്ധ​തി ഇ​തി​നു​മു​ൻ​പ് ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ഏ​റ്റെ​ടു​ത്ത​ത് 1961നും 1988​നും ഇ​ട​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ വ്യോ​മ സേ​ന ഉ​പ​യോ​ഗി​ച്ചി​രു​ന്ന AVRO HS-748 ആ​യി​രു​ന്നു അ​ന്ന് നി​ർ​മി​ച്ചി​രു​ന്ന​ത്.

യു​ണൈ​റ്റ​ഡ് എ​യ​ര്‍​ക്രാ​ഫ്റ്റ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലെ വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച്, എ​സ്ജെ-100 വി​മാ​ന​ത്തി​ന് 103 യാ​ത്ര​ക്കാ​രെ വ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യും. 3,530 കി​ലോ​മീ​റ്റ​ര്‍ ദൂ​രം​വ​രെ പ​റ​ക്കാ​നും ക​ഴി​യും. കു​റ​ഞ്ഞ പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വും മൈ​ന​സ് 55 ഡി​ഗ്രി മു​ത​ല്‍ 45 ഡി​ഗ്രി വ​രെ​യു​ള്ള താ​പ​നി​ല​യു​ള്ള എ​ല്ലാ കാ​ലാ​വ​സ്ഥാ മേ​ഖ​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ക​ഴി​വു​മാ​ണ് വി​മാ​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍.

Related posts

Leave a Comment