വാഷിംഗ്ടൺ ഡിസി: ഇത്തവണ കടാക്ഷിച്ചില്ലെങ്കിലും അടുത്ത തവണയെങ്കിലും നൊബേൽ കിട്ടുമെന്ന ട്രംപിന്റെ മോഹത്തിനു ജപ്പാൻ പ്രധാനമന്ത്രിയുടെ കൈത്താങ്ങ്.
ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായ് തകായ്ചി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യം ട്രംപിനോട് തകായ്ചി പറഞ്ഞതായാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. തിങ്കളാഴ്ച കംബോഡിയൻ പ്രധാനമന്ത്രി ഹൻ മാനെറ്റും നൊബേലിനു ട്രംപിനെ നാമനിർദേശം ചെയ്തിരുന്നു.

