ഒരിക്കൽ നിങ്ങൾ സംവിധായകത്തൊപ്പിയണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല എന്ന് ശാലിൻ സോയ. ഡയറക്ഷൻ- റൈറ്റിംഗ് വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിനായി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. എന്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന്‍ ഞാൻ നന്ദി പറയുന്നു.
ഇത് അവരുടെ നിർമാണത്തിലെ പതിനെട്ടാമത്തെ പ്രൊജക്റ്റാണ്. ഈ സിനിമയിലേക്ക് ഒരു കൂട്ടം മികച്ച കലാകാരന്മാരെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർഥനകളും അനുഗ്രഹങ്ങളും പിന്തുണയും എനിക്ക് വേണം എന്ന് ശാലിൻ സോയ പറഞ്ഞു.

