സമ്മർദം താങ്ങാനാവുന്നില്ല; “ക്വാ​ട്ട’ തി​ക​യ്ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി ! ക​ള്ള​ക്കേ​സെ​ടു​ത്ത് എ​ണ്ണം കൂ​ട്ടു​ന്നു ; ഹെ​ല്‍​മ​റ്റി​ന് പ​ക​രം കെ​ഡോ കേ​സ്

കെ.​ഷി​ന്‍റു​ലാ​ല്‍
കോ​ഴി​ക്കോ​ട് : കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ മി​ക്ക സ്‌​റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സു​കാ​ര്‍ “ക​ള്ള​ക്കേ​സ് ‘ എ​ടു​ത്ത് പി​ഴ ഈ​ടാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ക്വാട്ട തികയ്ക്കാൻ വകുപ്പുകൾ മാറ്റി പോലീസ്
നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ വ​കു​പ്പു​ക​ള്‍ മാ​റ്റി​യാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ച്ച ക്വാ​ട്ട പോ​ലീ​സു​കാ​ര്‍ തി​ക​യ്ക്കു​ന്ന​ത്. 2020 ലെ ​കേ​ര​ള എ​പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് (കെ​ഡോ) സെ​ക്ഷ​ന്‍ 4 പ്ര​കാ​രം പ​ക​ര്‍​ച്ച വ്യാ​ധി പ​ട​രു​ന്ന​ത് ത​ട​യു​ക​യെ​ന്ന വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് പി​ഴ ഈ​ടാ​ക്കേ​ണ്ട​ത്.

മാ​സ്‌​ക് ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​തി​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കാ​ണ് സാ​ധാ​ര​ണ പി​ഴ ഈ​ടാ​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വോ​ടെ പോ​ലീ​സ്-​ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ഭ​യ​ന്ന് ജ​ന​ങ്ങ​ള്‍ മാ​സ്‌​ക് കൃ​ത​മാ​യി ധ​രി​ക്കാ​ന്‍ തു​ട​ങ്ങി. പി​ഴ ഈ​ടാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ം കു​റ​ഞ്ഞതോ​ടെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പോ​ലീ​സി​ന് വീ​ണ്ടും സ​മ്മ​ർ​ദ​മേ​റി.

കേസിനെ കള്ളക്കേസാക്കി പിഴ ഈടാക്കുന്ന വിദ്യ
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സു​ക​ള്‍ കൂ​ടി കെ​ഡോ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും തൃ​ശൂ​രി​ലും എ​റണാ​കു​ള​ത്തു​മെ​ല്ലാം ഇ​ത്ത​ര​ത്തി​ല്‍ കേ​സു​ക​ള്‍ മാ​റ്റി ക​ള്ള​ക്കേ​സാ​യി പി​ഴ ഈ​ടാ​ക്കു​ന്നു​ണ്ട്.

ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ എ​ത്തു​ന്ന​യാ​ളി​ല്‍​നി​ന്ന് 500 രൂ​പ പി​ഴ ഈ​ടാ​ക്കും. തു​ട​ര്‍​ന്ന് ന​ല്‍​കു​ന്ന ര​സീ​തി​ല്‍ അ​വ്യ​ക്ത​മാ​യ രീ​തി​യി​ല്‍ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ വ​കു​പ്പു​ക​ള്‍ മാ​ത്ര​മെ​ഴു​തി ന​ല്‍​കും. പി​ഴ ഈ​ടാ​ക്കു​ന്ന​യാ​ള്‍ എം​വി ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം നി​യ​മം ലം​ഘി​ച്ച​തി​നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​തെ​ന്നും അ​ത് എ​ന്തി​നാ​ണെ​ന്ന​തി​ല്‍ പ്ര​സ​ക്തി​യി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സു​കാ​രു​ടെ വാ​ദം.

കെഡോയുടെ എണ്ണം കുറഞ്ഞാൽ സാട്ടയിൽ പണികിട്ടും
രാ​വി​ലെ മു​ത​ല്‍ കെ​ഡോ കേ​സു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പോ​ലീ​സു​കാ​ര്‍ ഇ​പ്പോ​ള്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. എ​ണ്ണം കു​റ​ഞ്ഞാ​ല്‍ അ​ടു​ത്ത ദി​വ​സം രാ​വി​ലെ പ്ര​തി​ദി​ന അ​വ​ലോ​ക​ന​ത്തി​ല്‍ (സാ​ട്ട) സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ വ​യ​ര്‍​ലെ​സ് വ​ഴി​യു​ള്ള അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​കേ​ണ്ട​താ​യി വ​രും.

എ​സ്എ​ച്ച്ഒ​മാ​ര്‍​ക്ക് കേ​ള്‍​ക്കേ​ണ്ടി വ​രു​ന്ന അ​ധി​ക്ഷേ​പ​ത്തി​ന് അ​വ​ര്‍ താ​ഴേ​ത​ട്ടി​ലു​ള്ള പോ​ലീ​സു​കാ​രോ​ടാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് “ക​ള്ള​ക്കേ​സ്’ എ​ടു​ക്കു​ന്ന​ത്.

കോവിഡ് മാനദണ്ഡലംഘനത്തിന് മുൻഗണന
മാ​സ്‌​ക്, സ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​മാ​വ​ധി കേ​സു​ക​ള്‍ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് ല​ഭി​ച്ച നി​ര്‍​ദേ​ശം. കോ​വി​ഡ് ര​ണ്ടാം​ഘ​ട്ടം അ​തി​തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു​ള്ള മാ​സ്‌​ക് ഉ​പ​യോ​ഗ​വും മ​റ്റു ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത് കു​റ​വാ​യി​രു​ന്നു.
ക്വാട്ട തിരിച്ച് നടപടി

എ​ന്നാ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​സി​പി​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ പോ​ലീ​സി​ന് മേ​ല്‍ സ​മ്മ​ര്‍​ദ​മാ​യി.പ​ല സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും ക്വാ​ട്ട തി​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും വ​ന്നു. ശ​രാ​ശ​രി 100 ഉം 150 ​ഉം 200 ഉം ​എ​ണ്ണം വ​രെ ക്വാ​ട്ട​യാ​യി നി​ശ്ച​യി​ച്ചു ന​ല്‍​കി.

ഇ​തോ​ടെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന പോ​ലീ​സു​കാ​ര്‍ ഓ​രോ​രു​ത്ത​രും നി​ശ്ചി​ത കേ​സു​ക​ള്‍ പി​ടി​കൂ​ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും എ​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര്‍ മാ​സ്‌​ക് താ​ഴു​ന്നു​ണ്ടോ​യെ​ന്ന് സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കേ​ണ്ട​താ​യി വ​ന്നു.എ​ന്നി​ട്ടും പി​ടി​കൂ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ട്ടാ​ന്‍ സാ​ധി​ക്കാ​തെ​യാ​യി.

തു​ട​ര്‍​ന്നാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ കൂ​ടി കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന പേ​രി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. കെ​ഡോ കേ​സി​ന് പു​റ​മേ മ​റ്റു കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര്‍​ബ​ന്ധ​മാ​യും പി​ഴ ഈ​ടാ​ക്കേ​ണ്ട​താ​യു​ണ്ട്. പി​ഒ​എ​സ് മെ​ഷീ​ന്‍ വ​ഴി​യാ​ണ് ഇ​വ ഇ​ടാ​ക്കു​ന്ന​ത്.

കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​മാ​യ​തി​നാ​ല്‍ മെ​ഷീ​ന്‍ വ​ഴി​യു​ള്ള കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തും ഗൗ​ര​വ​ക​ര​മാ​ണ്. അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ വൈ​കി​ട്ട് ഇ​ത്ത​രം കേ​സു​ക​ളും പി​ടി​കൂ​ടി ക്വാ​ട്ട തി​ക​യ്‌​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സ്. ഇ​തോ​ടെ പോ​ലീ​സു​കാ​ര്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ണ്.

Related posts

Leave a Comment