തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഉചിതമായ തീരുമാനമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്.
തര്‍ക്കം നന്നായി പര്യവസാനിച്ചത് എല്ലാവര്ക്കും നല്ലതാണ്. ധാരണപത്രത്തില്‍ ഉപസമിതി എല്ലാ കാര്യത്തിലും വ്യക്തത വരുത്തും.
മന്ത്രി വി.ശിവന്‍കുട്ടിയും എംവി.ഗോവിന്ദനും നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കുടുതലായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


 
  
 