പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18കാരന്‍ പിടിയില്‍ ! പാലക്കാട്ട് നടന്ന സംഭവം ഇങ്ങനെ…

പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി.

സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന്‍ പോലീസിന്റെ പിടിയിലായി. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം.

പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രതിയെ ഇന്നലെ രാത്രി 9.40ഓടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment