ലണ്ടന്‍: ഇംഗ്ലീഷ് മുന്‍ സൂപ്പര്‍ ഫുട്ബോളര് ഡേവിഡ് ബെക്കാം വിന്‍ഡ്സര്‍ കാസിലില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജാവില്‍നിന്ന് നൈറ്റ്പദവി ഏറ്റുവാങ്ങി. ഈ വര്‍ഷം ജൂണിലാണ് ബെക്കാമിനു നൈറ്റ് പദവി നല്‍കുമെന്ന് ചാള്‍സ് രാജാവ് പ്രഖ്യാപിച്ചത്.
ബ്രിട്ടനിലെ പരമോന്നത പദവി സ്വീകരിച്ചതോടെ സര് ഡേവിഡ് ബെക്കാം എന്നതായിരിക്കും മുന്‍ ഇംഗ്ലീഷ് താരത്തിന്റെ ഔദ്യോഗിക നാമം. 50കാരനായ ബെക്കാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്.
പിഎസ്ജി, റയല്‍ മാഡ്രിഡ്, എസി മിലാന്, ലോസ് ആഞ്ചലസ് ഗാലക്സി ടീമുകള്‍ക്കായി കളിച്ചു. ഇംഗ്ലണ്ടിനായി 1996 മുതല്‍ 2009വരെയായി 115 മത്സരങ്ങളില്‍ ഇറങ്ങി, 17 ഗോള്‍ നേടി. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നിലവില്‍ കളിക്കുന്ന അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ സഹ ഉടമയാണ് ബെക്കാം.

