വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20: താ​ര​പ്ര​ഭ​യി​ല്‍ കു​തി​പ്പ്‌

ന്യൂ​​ഡ​​ൽ​​ഹി: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ​​ക്ക് വ​​നി​​താ പ്രീമി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി20​​യി​​ലും (ഡ​​ബ്ല്യു​​പി​​എ​​ൽ) പ്രതിഫല തുകയില്‍ കുതിപ്പ്. മൂ​​ന്ന് സീ​​സ​​ണി​​ൽ ര​​ണ്ട് ത​​വ​​ണ​​യും കി​​രീ​​ടം ചൂ​​ടി​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ബം​​ഗ​​ളൂ​​രു​​വി​​ന് സ​​മാ​​ന​​മാ​​യി കോ​​ർ താ​​ര​​ങ്ങ​​ളെ നി​​ല​​നി​​ർ​​ത്തി​യപ്പോള്‍ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ (മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 2.5 കോ​​ടി), വൈ​​സ് ക്യാ​​പ്റ്റ​​ൻ സ്മൃ​​തി മന്ദാന (റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു 3.5 കോ​​ടി), റി​​ച്ച ഘോ​​ഷ് (ബം​​ഗ​​ളൂ​​രു 2.75 കോ​​ടി), ജ​​മീ​​മ റോ​​ഡ്രീ​​ഗസ് (ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് 2.2 കോ​​ടി), ഷെ​​ഫാ​​ലി വ​​ർ​​മ (ഡ​​ൽ​​ഹി 2.2 കോ​​ടി) എ​​ന്നി​​വ​​രെ അ​​ത​​തു ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ ടീ​​മി​​ൽ നി​​ല​​നി​​ർ​​ത്തി.


അതേസമയം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ ടോ​​പ് സ്കോ​​റ​​ർ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ലോ​​റ വോ​​ൾ​​വ​​ർ​​ട്ടി​​നെ​​യും (ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സ്), പ്ലെ​​യ​​ർ ഓ​​ഫ് ദ് ​​ടൂ​​ർ​​ണ​​മെ​​ന്‍റ് ദീ​​പ്തി ശ​​ർ​​മ​​യെ​​യും (യു​​പി വാരിയേ​​ഴ്സ്) ടീ​​മു​​ക​​ൾ നി​​ല​​നി​​ർ​​ത്തി​​യി​​ല്ല. സ്മൃ​​തി മ​​ന്ദാ​​ന, നാ​​റ്റ്സി​​വ​​ർ ബ്രെ​​ന്‍റ് (മും​​ബൈ), ആ​​ഷ്ലി ഗാ​​ർ​​ഡ്ന​​ർ (ഗു​​ജ​​റാ​​ത്ത്) എ​​ന്നി​​വ​​ർ​​ക്കാ​​ണ് ഉ​​യ​​ർ​​ന്ന പ്ര​​തി​​ഫ​​ല​​മാ​​യ 3.5 കോ​​ടി രൂ​​പ ല​​ഭി​​ച്ച​​ത്. 27ന് ​​ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കു​​ന്ന ഡ​​ബ്ല്യു​​പി​​എ​​ൽ താ​​ര​​ലേ​​ല​​ത്തി​​നു മു​​ന്പാ​​യി ടീ​​മു​​ക​​ൾ നി​​ല​​നി​​ർ​​ത്തു​​ന്ന താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യും അ​​വ​​രു​​ടെ പ്ര​​തി​​ഫ​​ല​​വു​​മാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.

റൈ​​റ്റ് ടു ​​മാ​​ച്ച് ഓ​​പ്ഷ​​ൻ
ഡ​​ബ്ല്യു​​പി​​എ​​ൽ റി​​ട്ടെ​​ൻ​​ഷ​​ൻ നി​​യ​​മ​​ങ്ങ​​ള​​നു​​സ​​രി​​ച്ച് ഒ​​രു ടീ​​മി​​ന് പ​​ര​​മാ​​വ​​ധി നി​​ല​​നി​​ർ​​ത്താ​​ൻ ക​​ഴി​​യു​​ന്ന​​ത് മൂ​​ന്ന് ക്യാ​​പ്ഡ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ, ര​​ണ്ട് വി​​ദേ​​ശ താ​​ര​​ങ്ങ​​ൾ, പ​​ര​​മാ​​വ​​ധി ര​​ണ്ട് അ​​ണ്‍​ക്യാ​​പ്ഡ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. അ​​ഞ്ച് താ​​ര​​ങ്ങ​​ളെ ഒ​​രു ടീ​​മി​​ന് നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ അ​​തി​​ൽ ഒ​​രാ​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും ഒ​​രു അ​​ണ്‍​ക്യാ​​പ്ഡ് ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യി​​രി​​ക്ക​​ണം. ഐ​​പി​​എ​​ല്ലി​​ന് സ​​മാ​​ന​​മാ​​യി റൈ​​റ്റ് ടു ​​മാ​​ച്ച് ഓ​​പ്ഷ​​നു​​മു​​ണ്ട് ഇ​​ത്ത​​വ​​ണ. 

യു​​പി വാ​​രി​​യേ​​ഴ്സ്
അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ത​​യാ​​റാ​​യ​​ത് യു​​പി വാ​​രി​​യേ​​ഴ്സാ​​ണ്. നി​​ല​​നി​​ർ​​ത്തി​​യ​​ത് ശ്വേ​​ത സെ​​ഹ്റാ​​വ​​ത്തി​​നെ മാ​​ത്രം. റി​​ലീ​​സ് ചെ​​യ്ത​​വ​​രി​​ൽ ലോ​​ക​​ക​​പ്പി​​ലെ താ​​ര​​മാ​​യ ദീ​​പ്തി ശ​​ർ​​മ, ഓ​​സ്ട്രേ​​ലി​​യ​​ൻ ക്യാ​​പ്റ്റ​​ൻ അ​​ലീ​​സെ ഹീ​​ലി, സോ​​ഫി എ​​ക്ല​​സ്റ്റോ​​ണ്‍, ത​​ഹ്ലി​​യ മ​​ഗ്രാ​​ത്ത്, അ​​ല​​ന കി​​ങ്, ക്രാ​​ന്തി ഗൗ​​ഡ്, ചി​​ന​​ലെ ഹെ​​ൻ​​റി എ​​ന്നി​​വ​​ർ. ചെലവ​​ഴി​​ക്കാ​​ൻ ബാ​​ക്കി​​യു​​ള്ള​​ത് 14.50 കോ​​ടി രൂ​​പ. ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് നേ​​ടാ​​ൻ അ​​നു​​യോ​​ജ്യ​​മാ​​യ ടീ​​മി​​നെ ഒ​​രു​​ക്കു​​ക​​യെ​​ന്ന​​താ​​ണ് അ​​ടി​​മു​​ടി അ​​ഴി​​ച്ചു​​പ​​ണി​​യാ​​നു​​ള്ള യു​​പി​​യു​​ടെ നീ​​ക്ക​​ത്തി​​ന് പി​​ന്നി​​ൽ.

ഗു​​ജ​​റാ​​ത്ത്
ഏ​​റ്റ​​വും കു​​റ​​വ് താ​​ര​​ങ്ങ​​ളെ നി​​ല​​നി​​ർ​​ത്തി​​യ മ​​റ്റൊ​​രു ടീം ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സാ​​ണ്. ​​ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ങ്ങ​​ളാ​​യ അ​​ഷ്ലി ഗാ​​ർ​​ഡ​​ന​​റി​​നെയും ബെ​​ത്ത് മൂ​​ണി​​യെയും മാ​​ത്ര​​മാ​​ണ് ഒ​​പ്പം കൂ​​ട്ടി​​യ​​ത്. ഗാ​​ർ​​ഡ​​ന​​ർ​​ക്ക് 3.5 കോ​​ടി​​യും മൂ​​ണി​​ക്ക് 2.5 കോ​​ടി​​യും. അ​​വ​​ശേ​​ഷി​​ക്കു​​ന്ന തു​​ക 9 കോ​​ടി രൂ​​പ​​യാ​​ണ്. വി​​ട്ടു​​ക​​ള​​ഞ്ഞ പ്ര​​മു​​ഖ​​ർ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ റ​​ണ്‍​വേ​​ട്ട​​യി​​ൽ മു​​ന്നി​​ലെ​​ത്തി​​യ ലോ​​റ വോ​​ൾ​​വാ​​ർ​​ട്ട്, ഹ​​ർ​​ളീ​​ൻ ഡി​​യോ​​ൾ, ഓ​​സ്ട്രേ​​ലി​​യ​​ൻ യു​​വ​​താ​​രം ഫീ​​ബി ലി​​ച്ച്ഫീ​​ൽ​​ഡ്, ഡോ​​ട്ടി​​ൻ എ​​ന്നിവര്‍.

ലാന്നിംഗിനെ കൈ​​വി​​ട്ട് ഡ​​ൽ​​ഹി
മൂ​​ന്ന് സീ​​സ​​ണു​​ക​​ളി​​ലും ത​​ങ്ങ​​ളെ ഫൈ​​ന​​ലി​​ലേ​​ക്ക് ന​​യി​​ച്ച മെ​​ഗ് ലാന്നിംഗി​​നെ ഡ​​ൽ​​ഹി കൈ​​വി​​ട്ടു. ജ​​മീ​​മ റോ​​ഡ്രി​​ഗ്സ്, ഷ​​ഫാ​​ലി വെ​​ർ​​മ, ഓ​​സീ​​സ് പേ​​സ​​ർ അ​​ന​​ബ​​ൽ സ​​ത​​ർ​​ല​​ൻ​​ഡ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താരം മ​​രി​​സാ​​ൻ കാ​​പ്പ്, നി​​ക്കി പ്ര​​സാ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് നി​​ല​​നി​​ർ​​ത്തി​​യ​​ത്. 5.7 കോ​​ടി രൂ​​പ ചെലവ​​ഴി​​ക്കാ​​ൻ ഡ​​ൽ​​ഹി​​ക്ക് ബാ​​ക്കി​​യു​​ള്ള​​ത്. മെ​​ഗി​​ന് പു​​റ​​മെ ശ്രീ​​ച​​ര​​ണി, രാ​​ധാ യാ​​ദ​​വ്, അ​​രു​​ന്ധ​​തി റെ​​ഡ്ഢി, മ​​ല​​യാ​​ളി താ​​രം മി​​ന്നു മ​​ണി തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ളാ​​ണ് റി​​ലീ​​സ് ചെ​​യ്യ​​പ്പെ​​ട്ട പ്ര​​മു​​ഖ​​ർ.

കോ​​ർ ടീ​​മു​​മാ​​യി ബം​​ഗ​​ളൂ​​രു
കോ​​ർ ടീ​​മി​​നെ നി​​ല​​നി​​ർ​​ത്തി​​യാ​​ണ് മു​​ൻ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു പു​​തു​​സീ​​സ​​ണി​​ന് ഒ​​രു​​ങ്ങു​​ന്ന​​ത്. 3.5 കോ​​ടി രൂ​​പ​​യ്ക്ക് സ്മൃ​​തി മ​​ന്ദാ​​ന​​യെ നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ, എ​​ലീ​​സ് പെ​​റി, റി​​ച്ച ഘോ​​ഷ്, ശ്രേ​​യ​​ങ്ക പാ​​ട്ടീ​​ൽ എ​​ന്നി​​വ​​ർ പു​​തു​​സീ​​സ​​ണി​​ലും റെ​​ഡ് ആ​​ൻ​​ഡ് ബ്ലാ​​ക്കി​​ലെ​​ത്തും. 6.15 കോ​​ടി​​യാ​​ണ് ചെല​​വ​​ഴി​​ക്കാ​​ൻ ബാ​​ക്കി​​യു​​ള്ള​​ത്. രേ​​ണു​​ക സിം​​ഗ്, അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റ് മ​​തി​​യാ​​ക്കി​​യ സോ​​ഫി ഡി​​വൈ​​ൻ, ഓ​​സീ​​സ് താ​​രം സോ​​ഫി മോ​​ളി​​ന്യു, ഇം​​ഗ്ലീ​​ഷ് താ​​രം ഡാ​​നി വ്യാ​​ട്ട്, മ​​ല​​യാ​​ളി താ​​രം ആ​​ശാ ശോ​​ഭ​​ന തു​​ട​​ങ്ങി​​യ​​വ​​രെ റി​​ലീ​​സ് ചെ​​യ്തു.

വമ്പന്‍മാരെ നിലനിര്‍ത്തി മും​​ബൈ
മൂ​​ന്ന് സീ​​സ​​ണി​​ൽ ര​​ണ്ട് ത​​വ​​ണ​​യും കി​​രീ​​ടം ചൂ​​ടി​​യ മും​​ബൈ​​യും ബം​​ഗ​​ളൂ​​രു​​വി​​ന് സ​​മാ​​ന​​മാ​​യി കോ​​ർ താ​​ര​​ങ്ങ​​ളെ നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ഇം​​ഗ്ല​​ണ്ട് താ​​രം നാ​​റ്റ് സീ​​വ​​ർ ബ്ര​​ന്‍റി​​നെ 3.5 കോ​​ടി​​യ്ക്ക് മുംബൈ നിലനിര്‍ത്തി. ഹ​​ർ​​മ​​ന് 2.2 കോ​​ടി​​യും. വി​​ൻ​​ഡീ​​സ് താ​​രം ഹീ​​ലി മാ​​ത്യൂ​​സ്, അ​​മ​​ൻ​​ജോ​​ത് കൗ​​ർ, ജി. ​​ക​​മ​​ലീ​​നി എ​​ന്നി​​വ​​രാ​​ണ് നി​​ല​​നി​​ർ​​ത്തി​​യ മ​​റ്റു​​ള്ള​​വ​​ർ. ന്യൂ​​സി​​ല​​ൻ​​ഡ് ഓ​​ൾ റൗ​​ണ്ട​​ർ അ​​മേ​​ലി കേ​​ർ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം ന​​ദീ​​ൻ ഡി ​​ക്ലെ​​ർ​​ക്ക്, ക്ലോ​​യ് ട്രി​​യോ​​ണ്‍, ശ​​ബ്നിം ഇ​​സ്മ​​യി​​ൽ എ​​ന്നി​​വ​​രെ റി​​ലീ​​സ് ചെ​​യ്തു. മ​​ല​​യാ​​ളി താ​​രം സ​​ഞ്ജ​​ന സ​​ജീ​​വനെയും മും​​ബൈ നി​​ല​​നി​​ർ​​ത്തി​​യി​​ട്ടി​​ല്ല.

Related posts

Leave a Comment