പിറന്നാൾ ദിനത്തിൽ എന്തു സമ്മാനം വേണമെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ കുറെയധികം പൊതിച്ചോർ വേണമെന്ന് ആമിമോളുടെ ഉത്തരം. എരുമേലി ചേനപ്പാടി മൂഴിയാങ്കൽ ഷെഫീഖും ഭാര്യയും അങ്ങനെ അതിരാവിലെ മുതൽ തുടങ്ങിയ പൊതിച്ചോർ തയാറാക്കൽ അവസാനിച്ചത് 101 പൊതിയിൽ.
ഇന്നലെ 12-ാം പിറന്നാൾദിനത്തിൽ ആമി മാത്രമല്ല മാതാപിതാക്കളും ഹൃദയം നിറയുന്ന സന്തോഷത്തിലായിരുന്നു. ഡിവൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആമിമോളുടെ സ്നേഹംനിറഞ്ഞ 101 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.

