എ​ന്തു സ​മ്മാ​നം വേ​ണ​മെ​ന്ന് മാതാപിതാക്കൾ, പൊ​തി​ച്ചോ​ർ വേ​ണ​മെ​ന്ന് കു​ഞ്ഞാ​മി… പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ 101 പൊ​തി​ച്ചോ​റ് ന​ൽ​കി ആ​മി​മോ​ൾ

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ എ​ന്തു സ​മ്മാ​നം വേ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ ചോ​ദി​ച്ച​പ്പോ​ൾ കു​റെ​യ​ധി​കം പൊ​തി​ച്ചോ​ർ വേ​ണ​മെ​ന്ന് ആ​മി​മോ​ളു​ടെ ഉ​ത്ത​രം. എ​രു​മേ​ലി ചേ​ന​പ്പാ​ടി മൂ​ഴി​യാ​ങ്ക​ൽ ഷെ​ഫീ​ഖും ഭാ​ര്യ​യും അ​ങ്ങ​നെ അ​തി​രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ പൊ​തി​ച്ചോ​ർ ത​യാ​റാ​ക്ക​ൽ അ​വ​സാ​നി​ച്ച​ത് 101 പൊ​തി​യി​ൽ.

ഇ​ന്ന​ലെ 12-ാം പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ ആ​മി മാ​ത്ര​മ​ല്ല മാ​താ​പി​താ​ക്ക​ളും ഹൃ​ദ​യം നി​റ​യു​ന്ന സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ എ​രു​മേ​ലി മേ​ഖ​ലാ ക​മ്മി​റ്റി​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​മി​മോ​ളു​ടെ സ്നേ​ഹം​നി​റ​ഞ്ഞ 101 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

Related posts

Leave a Comment