ആലപ്പുഴ: ടെലിഗ്രാം അക്കൗണ്ടിൽനിന്നും വാട്സ്ആപ് നമ്പറിൽനിന്നും സ്ത്രീയുടെ ടെലിഗ്രാം അക്കൗണ്ടിലേക്കും വാട്സ്ആപ് നമ്പറിലേക്കും അശ്ലീല മെസേജുകൾ അയച്ചയാൾ പിടിയിൽ.
വീഡിയോ കോൾ വിളിച്ച് നഗ്നത പ്രദർശിപ്പിച്ചതായും ഇയാൾക്കെതിരേ കേസുണ്ട്.മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലെ പ്രതിയായ ആലപ്പുഴ മുനിസിപ്പാലിറ്റി ആറാട്ടുവഴി വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെയുടെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, എഎസ്ഐ മഞ്ജുഷ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

