ഫെമിനിച്ചി ഫാത്തിമ സിനിമ കണ്ടവർ വളരെ മനോഹരം എന്ന അഭിപ്രായം പറഞ്ഞു എന്ന് ഷംല ഹംസ. സംവിധാനം കൊള്ളാം, കഥ ഇഷ്ടപ്പെട്ടു, അഭിനേതാക്കളുടേത് കൃത്രിമം ഇല്ലാത്ത അഭിനയം എന്നെല്ലാം അഭിപ്രായം കേട്ടു. ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു.
ഐഎഫ്എഫ്കെയ്ക്കു ശേഷം നിരവധി ചലച്ചിത്രമേളകളിൽനിന്ന് അവാർഡുകൾ. പിന്നെ ഉറ്റുനോക്കിയത് സംസ്ഥാന അവാർഡാണ്. സിനിമയ്ക്ക് എന്തെങ്കിലും അവാർഡ് ഉണ്ടാകും.
ജൂറി പരാമർശമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. അവസാനം റൗണ്ടിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഭയങ്കര സന്തോഷമായി. മികച്ച നടിയുടെ പുരസ്കാരം കിട്ടുമെന്ന പ്രതീക്ഷ അപ്പോഴും ഇല്ലായിരുന്നു. എല്ലാവരും അഭിനയമികവു കാഴ്ചവയ്ക്കുന്നവർ എന്ന് ഷംല ഹംസ പറഞ്ഞു.

