ദിലീപ് ചിത്രത്തില്‍ നിന്നും പിന്മാറിയതല്ല, നാദിര്‍ഷ പറയുന്നു

നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്‍മാറിയതായി റിപ്പോര്‍ട്ട്. നാദിര്‍ഷയുടെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ നിന്നും ദിലീപ് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ രംഗത്തുവന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു.

‘ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത തെറ്റാണ്, അദ്ദേഹമാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പക്ഷേ കമ്മാരസംഭവത്തില്‍ ദിലീപ് അതേ ഗെറ്റപ്പില്‍ വന്നിരുന്നു.

ഒരേ പോലിരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്തു നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല.’ നാദിര്‍ഷ പറഞ്ഞു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ.

Related posts