1. ഡയാലിസിസിന് ആഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പോയി ഓരോ പ്രാവശ്യവും നാലു മണിക്കൂര്‍ ചെലവഴിക്കേണ്ടി വരുന്നത് ഒരു രോഗിക്ക് മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ്.
ജോലിയുള്ളവരാണെങ്കില്‍ രോഗിയും പരിചരിക്കുന്ന ആളും ആ ദിവസങ്ങളില്‍ മിക്കവാറും അവധിയെടുക്കേണ്ടി വരും. ആശുപത്രിയിലേക്കുള്ള യാത്രാചെലവ് വേറെ. സര്‍വോപരി സ്ഥിരമായി ആശുപത്രി കയറിയിറങ്ങുന്നത് ഏതൊരു വ്യക്തിയെയും വിഷാദരോഗത്തിലേക്ക് നയിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം.
2. കൈകളിലെ രക്തക്കുഴലുകള്‍ക്ക് വേണ്ടത്ര വലുപ്പമില്ലെങ്കില്‍ ഹീമോ ഡയാലിസിസിന് ആവശ്യമായ ആള്‍ട്ടീരിയോ വീനസ് ഫിസ്റ്റുല എന്ന ശസ്ത്രക്രിയ ചെയ്യാന്‍ സാധ്യമല്ല. ഇത്തരം രോഗികള്‍ക്ക് സിഎപിഡി- CAPD(കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്)- അനിവാര്യമായി വരും.
3.സിഎപിഡി ദിവസവും ചെയ്യുന്നതിനാല്‍ രക്തത്തിലെ അധിക ജലാംശവും മാലിന്യങ്ങളും തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടുന്നു. ഇത് രോഗികള്‍ക്ക് കുറേക്കൂടി ആശ്വാസവും നല്കുന്നു.
4. ഹീമോ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് രക്തം വഴി പകരുന്ന എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി മുതലായ അണുബാധകള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. സിഎപി ഡി തുടര്‍ന്നു ചെയ്യാന്‍ സൂചികളുടെയൊന്നും ആവശ്യമില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള
അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.
5. ഹീമോ ഡയാലിസിസ് താങ്ങാനുള്ളആരോഗ്യശേഷി ഇല്ലാത്ത ഹൃദ്രോഗികള്‍ക്ക് സിഎപിഡി തെരഞ്ഞടുക്കാവുന്നതാണ്.
6. വളരെ പ്രായം ചെന്നവര്‍ക്കും
കുട്ടികള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും സിഎപിഡി ഒരു നല്ലഡയാലിസിസ് മാര്‍ഗമാണ്.
7. സിഎപിഡി ചെയ്യുമ്പോള്‍ ചികിത്സയില്‍ രോഗിയുടെ ഉത്തരവാദിത്വവുംസജീവമായ ഇടപെടലും കൂടുതലാണ്. പരസഹായം തേടേണ്ടി വരുന്നത് കുറവാണ്. ഇത് രോഗിയില്‍ ആത്മസംതൃപ്തിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു.
(തുടരും)


