പൊ​രു​തി​യ​ത് ബാ​വു​മ മാ​ത്രം; ഇ​ന്ത്യ​യ്ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. 93-7 എ​ന്ന സ്കോ​റി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 153 റ​ൺ​സി​ന് ഓ​ള്‍ ഔ​ട്ടാ​യി.

55 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ക്യാ​പ്റ്റ​ൻ ടെം​ബാ ബാ​വു​മ മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​യി പൊ​രു​തി​യ​ത്. ആ​ദ്യ സെ​ഷ​നി​ൽ ത​ന്നെ അ​വ​രു​ടെ ബാ​ക്കി മൂ​ന്നു വി​ക്ക​റ്റു​ക​ളും ഇ​ന്ത്യ വീ​ഴ്ത്തി. കോ​ർ​ബി​ൻ ബോ​ഷ് (25), സൈ​മ​ൺ ഹാ​ർ​മ​ർ (ഏ​ഴ്), കേ​ശ​വ് മ​ഹാ​രാ​ജ് (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ്ന​ഷ്ട​മാ​യ​ത്.

ജ​സ്പ്രീ​ത് ബും​റ ഒ​രു വി​ക്ക​റ്റു വീ​ഴ്ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് സി​റാ​ജി​നാ​ണ് ര​ണ്ടു വി​ക്ക​റ്റ്. എ​ട്ടാം വി​ക്ക​റ്റി​ല്‍ ബാ​വു​മ​ക്കൊ​പ്പം പി​ടി​ച്ചു നി​ന്ന കോ​ര്‍​ബി​ന്‍ ബോ​ഷ് 25 റ​ണ്‍​സെ​ടു​ത്ത് ഇ​ന്ത്യ​ക്ക് ഭീ​ഷ​ണി​യാ​യെ​ങ്കി​ലും ജ​സ്പ്രീ​ത് ബു​മ്ര കൂ​ട്ടു​കെ​ട്ട് ത​ക​ര്‍​ത്ത​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ​ത​നം പൂ​ര്‍​ത്തി​യാ​യി.

Related posts

Leave a Comment