ബി​എ​ല്‍​ഒ അ​നീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭീ​ഷ​ണി കാ​ര​ണം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ബി​എ​ല്‍​ഒ അ​നീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭീ​ഷ​ണി കാ​ര​ണ​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡന്‍റ് സ​ണ്ണി ജോ​സ​ഫ്. ബി​എ​ല്‍​ഒ മാ​രു​ടെ സ​മ​ര​ത്തെ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​ന്നു. അ​നീ​ഷി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തു ഭീ​ഷ​ണി​യാ​ണ്. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ണ്‍​ഗ്ര​സ് ബി​എ​ല്‍​ഒ​യെ കൂ​ടെ കൂ​ട്ടി​യ​തി​നാ​ണ് സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്ക​രു​തെ​ന്നും സ​ണ്ണി​ജോ​സ​ഫ് പ​റ​ഞ്ഞു.
എ​സ്‌​ഐ​ആ​റി​ല്‍ കെ​പി​സി​സി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment