സിഎപിഡി നിത്യജീവിതത്തെ ബാധിക്കുമോ?


ഡയാലിസിസ് ചികിത്സയിലെ ഹോം ​ഡ​യാ​ലി​സി​സ് രീതിയാ​ണ്, CAPD എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ണ്ടി​ന്യൂ​വ​സ് ആം​ബു​ലേ​റ്റ​റി പെ​രി​ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ്.

സിഎപിഡിയു​ടെ ന്യൂ​ന​ത​ക​ള്‍
1. വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടു കൂ​ടി എ​ല്ലാ ദി​വ​സ​വും ചെ​യ്യേ​ണ്ട ഒ​രു ന​ട​പ​ടി​ക്ര​മ​മാ​ണ് CAPD. ഈ ​ചി​ന്ത ചി​ല​പ്പോ​ള്‍ ഒ​രു ചെ​റി​യ മാ​ന​സി​ക പി​രി​മു​റു​ക്കം ഉ​ണ്ടാ​ക്കി​യേ​ക്കും.

2. സ്ഥി​ര​മാ​യി ക​ത്തീ​റ്റ​ര്‍ ശ​രീ​ര​ത്തി​ല്‍ ഇ​രി​ക്കു​ന്ന​ത് ചി​ല രോ​ഗി​ക​ള്‍​ക്കെ​ങ്കി​ലും ചെ​റി​യ രീ​തി​യി​ല്‍ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്.

3. ന​ല്ല വൃ​ത്തി​യാ​യി എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

സിഎപിഡി ചെ​യ്യു​ന്ന​ത് നി​ത്യ​ജീ​വി​ത​ത്തെഎ​ത്ര​ത്തോ​ളം ബാ​ധി​ക്കും?

നി​ത്യ​ജീ​വി​ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ഒ​ന്നുംഇ​ല്ലാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഒ​രു ഡ​യാ​ലി​സി​സ് രീ​തി​യാ​ണ് CAPD. ജോ​ലി​ക്ക് പോ​കാ​ന്‍ സാ​ധി​ക്കും. വ്യാ​യാ​മം ചെ​യ്യാ​നും യാ​ത്ര ചെ​യ്യാ​നും സാ​ധാ​ര​ണ രീ​തി​യി​ല്‍ ലൈം​ഗി​ക ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടുപോ​കാ​നും സാ​ധി​ക്കും.

സിഎപിഡി ചെല​വ് കു​റ​ഞ്ഞ മാ​ര്‍​ഗ​മാ​ണോ?

CAPD യു​ടെ മാ​സ ചെല​വ് ഏ​ക​ദേ​ശം 15,000 – 20,000 വ​രെ ആ​കും. ആ​ദ്യ നോ​ട്ട​ത്തി​ല്‍ ഇ​ത് ഹീ​മോ ഡ​യാ​ലി​സി​സി​നെ അ​പേ​ക്ഷി​ച്ച് ചെല​വ് കൂ​ടി​യ​ത് ആ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ പോ​യിവ​രു​ന്ന​തി​ന്‍റെ ചെ​ല​വും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും രോ​ഗി​യു​ടെ​യും സൗ​ക​ര്യ​വും എ​ല്ലാ വി​ല​യി​രു​ത്തു​മ്പോ​ള്‍ ചി​ല​ര്‍​ക്കെ​ങ്കി​ലും ഹീ​മോ ഡ​യാ​ലി​സി​സി​നെ​ക്കാ​ള്‍ ന​ല്ലൊ​രു ഒ​പ്ഷ​ന്‍ ആ​യി സിഎപിഡി തെര​ഞ്ഞെ​ടു​ക്കാം.

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ പൂ​ര്‍​ണ​മാ​യും വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​വ​ര്‍​ക്ക് ഒ​രു അ​നു​ഗ്ര​ഹ​മാ​യി വ​ന്നു​ചേ​ര്‍​ന്നി​ട്ടു​ള്ള ഒ​രു ഡ​യാ​ലി​സി​സ് രീ​തി​യാ​ണ് സിഎപിഡി. എ​ന്തു​കൊ​ണ്ടോ ഹീ​മോ ഡ​യാ​ലി​സി​സി​ന്‍റെ അ​ത്ര​യും അ​റി​വ് രോ​ഗി​ക​ളു​ടെ ഇ​ട​യി​ല്‍ സിഎപിഡിയെ​ക്കു​റി​ച്ച് ഇ​ല്ല. ആ​യ​തി​നാ​ല്‍ വ​ള​രെ​യ​ധി​കം പ​രീ​ക്ഷി​ക്ക​പ്പെ​ടാ​ത്ത, എ​ന്നാ​ല്‍ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന ഒ​രു ഡ​യാ​ലി​സി​സ്
രീ​തി​യാ​ണ് സിഎപിഡി.

Related posts

Leave a Comment