ഡയാലിസിസ് ചികിത്സയിലെ ഹോം ഡയാലിസിസ് രീതിയാണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല് ഡയാലിസിസ്.
സിഎപിഡിയുടെ ന്യൂനതകള്
1. വളരെ ഉത്തരവാദിത്വത്തോടു കൂടി എല്ലാ ദിവസവും ചെയ്യേണ്ട ഒരു നടപടിക്രമമാണ് CAPD. ഈ ചിന്ത ചിലപ്പോള് ഒരു ചെറിയ മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കും.
2. സ്ഥിരമായി കത്തീറ്റര് ശരീരത്തില് ഇരിക്കുന്നത് ചില രോഗികള്ക്കെങ്കിലും ചെറിയ രീതിയില് അസ്വസ്ഥത ഉണ്ടാക്കാവുന്നതാണ്.
3. നല്ല വൃത്തിയായി എക്സ്ചേഞ്ചുകള് ചെയ്തില്ലെങ്കില് അണുബാധ ഉണ്ടാകാന് സാധ്യത കൂടുതലാണ്.
സിഎപിഡി ചെയ്യുന്നത് നിത്യജീവിതത്തെഎത്രത്തോളം ബാധിക്കും?
നിത്യജീവിതത്തില് വലിയ മാറ്റങ്ങള് ഒന്നുംഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാന് സഹായിക്കുന്ന ഒരു ഡയാലിസിസ് രീതിയാണ് CAPD. ജോലിക്ക് പോകാന് സാധിക്കും. വ്യായാമം ചെയ്യാനും യാത്ര ചെയ്യാനും സാധാരണ രീതിയില് ലൈംഗിക ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സാധിക്കും.
സിഎപിഡി ചെലവ് കുറഞ്ഞ മാര്ഗമാണോ?
CAPD യുടെ മാസ ചെലവ് ഏകദേശം 15,000 – 20,000 വരെ ആകും. ആദ്യ നോട്ടത്തില് ഇത് ഹീമോ ഡയാലിസിസിനെ അപേക്ഷിച്ച് ചെലവ് കൂടിയത് ആണെന്ന് തോന്നുമെങ്കിലും ആശുപത്രിയില് പോയിവരുന്നതിന്റെ ചെലവും കൂട്ടിരിപ്പുകാരുടെയും രോഗിയുടെയും സൗകര്യവും എല്ലാ വിലയിരുത്തുമ്പോള് ചിലര്ക്കെങ്കിലും ഹീമോ ഡയാലിസിസിനെക്കാള് നല്ലൊരു ഒപ്ഷന് ആയി സിഎപിഡി തെരഞ്ഞെടുക്കാം.
ചുരുക്കിപ്പറഞ്ഞാല് പൂര്ണമായും വൃക്കകളുടെ പ്രവര്ത്തനം നിലച്ചവര്ക്ക് ഒരു അനുഗ്രഹമായി വന്നുചേര്ന്നിട്ടുള്ള ഒരു ഡയാലിസിസ് രീതിയാണ് സിഎപിഡി. എന്തുകൊണ്ടോ ഹീമോ ഡയാലിസിസിന്റെ അത്രയും അറിവ് രോഗികളുടെ ഇടയില് സിഎപിഡിയെക്കുറിച്ച് ഇല്ല. ആയതിനാല് വളരെയധികം പരീക്ഷിക്കപ്പെടാത്ത, എന്നാല് ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഡയാലിസിസ്
രീതിയാണ് സിഎപിഡി.


