ബൈ​ക്ക് യാ​ത്രി​ക​നെ അ​ടി​ച്ചു വീ​ഴ്ത്തി; ക​ഴു​ത്തി​ലെ 4 പ​വ​ൻ​ മാ​ല​യും പ​ണ​വും ക​വ​ർ​ന്നു; അ​ന്വേ​ഷ​ണം  ആ​രം​ഭി​ച്ച് പോ​ലീ​സ്

അ​ങ്ക​മാ​ലി: ബൈ​ക്ക് യാ​ത്രി​ക​നെ അ​ടി​ച്ചു വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല​യും പ​ണ​വും ക​വ​ര്‍​ന്ന​താ​യി പ​രാ​തി.അ​ങ്ക​മാ​ലി ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി വീ​ട്ടി​ല്‍ അ​ന്തോ​ണി മ​ക​ന്‍ ജോ​ണി​യാ​ണ് ക​വ​ര്‍​ച്ച​ക്ക് ഇ​ര​യാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ എം​സി റോ​ഡി​ല്‍ വേ​ങ്ങൂ​ര്‍ മി​ല്ലും​പ​ടി​യി​ലാ​ണ്് സം​ഭ​വം. ത​ടിക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ജോ​ണി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ പു​റ​കി​ല്‍ നി​ന്നു ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.​ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞി​രു​ന്ന നാ​ല് പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല​യും 27,000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്‌​സും മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ത​ല​ക്ക​ടി​യേ​റ്റ ജോ​ണി താ​ഴെ വീ​ണു കി​ട​ക്കു​ന്ന​തി​ന്നി​ടെ ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജോ​ണി അ​ങ്ക​മാ​ലി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി. സം​ഭ​വ​ത്തി​ല്‍ അ​ങ്ക​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment