പ​ട്ടി​ണി: ഇ​ന്ത്യ ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്പോ​ഴും കു​ട്ടി​ക​ൾ​ക്ക് ദു​രി​ത​മെ​ന്ന് യൂ​ണി​സെ​ഫ് 

ന്യൂ​ഡ​ൽ​ഹി: 2030ന് ​മു​ൻ​പ് പ​ട്ടി​ണി പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യൂ​ണി​സെ​ഫ്.  ഇ​ന്ത്യ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യം ശ​രി​യാ​യ പാ​ത​യി​ലാ​ണ്. എ​ന്നി​രു​ന്നാ​ലും ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളി​ൽ പ​കു​തി​യും (206 മി​ല്യ​ൺ) വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പാ​ർ​പ്പി​ടം, പോ​ഷ​കാ​ഹാ​രം, ശു​ദ്ധ​ജ​ലം, ശു​ചി​ത്വം എ​ന്നി​വ​യി​ലെ​ല്ലാം പി​ന്നി​ലാ​ണ്.    ലോ​ക ശി​ശു​ദി​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ളു​ള്ള​ത്. 
 
ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും കു​ട്ടി​ക​ളു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ങ്കി​ലും ഇ​ന്ത്യ മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് യൂ​ണി​സെ​ഫ് പ​റ​യു​ന്നു. 2015ൽ 19 ​ശ​ത​മാ​ന​മാ​യി​രു​ന്ന സാ​മൂ​ഹ്യ​സു​ര​ക്ഷാ ക​വ​റേ​ജ് 2025ൽ 64.3 ​ആ​യി 940 മി​ല്യ​ൺ പൗ​ര​ന്മാ​രി​ലെ​ത്തി.  
 
അ​തേ​സ​മ​യം, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളു​ള്ള കു​ട്ടി​ക​ൾ​ക്കും പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും മു​ന്നേ​റ്റ​ത്തി​ന്‍റെ ഗു​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. ദേ​ശീ​യ പ​ദ്ധ​തി​ക​ളി​ൽ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ വി​ള​ക്കി​ച്ചേ​ർ​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും യൂ​ണി​സെ​ഫ് സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 
 
 

Related posts

Leave a Comment