വ​നി​താജീ​വ​ന​ക്കാ​ർ​ക്ക് ആ​ർ​ത്ത​വ​ അ​വ​ധി; കോ​ട​തി​യി​ൽ​ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടിസി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു ദി​വ​സം ആ​ർ​ത്താ​വാവ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലിചെ​യ്യേ​ണ്ടിവ​രു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് ആ​ർ​ത്ത​വ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സം ശ​മ്പ​ള​ത്തോ​ടുകൂ​ടി​യ അ​വ​ധി അ​നു​വ​ദി​ക്കു​ക, ജോ​ലി​സ്ഥ​ല​ത്തു വൃ​ത്തി​ഹീ​ന​മാ​യ ശൗ​ചാ​ല​യ​വും മ​റ്റും ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കണ്ടെത്തുക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഹ​ർ​ജി.

ഈ​വി​ഷ​യം കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും സ​ർ​ക്കാ​രിന്‍റെ​യും ശ്ര​ദ്ധ​യി​ൽ എ​ഫ്എ​ഫ് ജെ ​എ​ത്തി​ച്ചു​വെങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല. അ​തേത്തു​ട​ർ​ന്നാ​ണ് വി​ഷ​യം കോ​ട​തി​യു​ടെ മു​മ്പാ​കെ കൊ​ണ്ടു​വ​ന്ന​തെ​ന്ന് എ​ഫ് എ​ഫ്ജെ ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക ഗ​വ​ൺ​മെ​ന്‍റ് അ​വ​രു​ടെ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് (സം​ഘ​ടി​ത / അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ) അ​വ​ധി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തു​ക​യും ചെ​യ്തു.വ​നി​താ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​വും ശ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും തു​ട​ർ​ച്ച​യാ​യി 16 മ​ണി​ക്കൂ​ർ വ​രെ ജോ​ലി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം എ​ന്നി​വ​യും അ​ഡ്വ. അ​നി​ൽ​കു​മാ​ർ എം. ​ശി​വ​രാ​മ​ൻ മു​ഖേ​ന ന​ല്കി​യ ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

3000 ത്തോ​ളം വ​രു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി പ്ര​യോ​ഗി​ക​മ​ല്ല എ​ന്ന നി​ല​പാ​ടാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്. ഇ​ത്ര​യും ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​കു​മ്പോ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രി​ക​യും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്യു​മെ​ന്നാ​ണ് കെ​എ​സ്ആ​ർ ടി ​സി യു​ടെ നി​ല​പാ​ട്.ഈ​ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് ആ​രാ​യു​ക​യും, സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ 14 ദി​വ​സ​ത്തെ സ​മ​യം കോ​ട​തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment