തിരുവനന്തപുരം: ലേബര്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായാണ് നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി.ഈ വിഷയത്തില്‍ കേരളത്തിന്റേത് ഉറച്ച നിലപാടാണ്.
ലേബര്‍ കോഡിനെതിരേയുള്ള എതിര്‍പ്പ് തൊഴില്‍മന്ത്രിമാരുടെ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ലേബര്‍ കോഡില്‍ ഇപ്പോള്‍ കരട് വിജ്ഞാപനമാണ് ഇറക്കിയിരിക്കുന്നത്. നടപടിക്രമങ്ങളുമായി കേരളം മുന്നോട്ടുപോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
എസ്ഐആറില്‍ ബിഎല്‍ഒ മാരെ സഹായിക്കാന്‍ കുട്ടികളെ വോളന്റിയറായി വിട്ടു നല്‍കണമെന്ന ആശയം മണ്ടന്‍ ആശയമാണ്.കുട്ടികളെ അതിനുവേണ്ടി വിട്ടുനല്‍കില്ല. എസ്ഐആര്‍ നല്‍കുന്നത് അതിസമ്മര്‍ദമാണ്.
കുട്ടികളെ അതിലേക്കു തള്ളിവിടില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

