വെ​യ​ർ​ഹൗ​സി​ൽ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ട്ട​നം; 11 പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ഒ​ല്ലൂ​ർ: കു​രി​യ​ച്ചി​റ വെ​യ​ർ്ഹൗ​സി​ൽ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ട്ട​നം. പ​തി​നൊ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ബി​എം​എ​സ് തൊ​ഴി​ലാ​ളി​യാ​യ ക​ണ്ണം​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​ശ്വം​ഭ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നു പ​റ​യു​ന്നു. ആ​റ് ബി​എം​എ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും മൂ​ന്നു ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും സി​ഐ​ടി​യു, എ​ഐ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. ലോ​ഡി​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്കാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ ​പൂ​ളി​ൽ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി യൂ​ണി​യ​നു​ക​ളി​ൽ പെ​ട്ട നാ​ൽ​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളും ബി ​പൂ​ളി​ൽ ബി​എം​എ​സി​ലെ 11 തൊ​ഴി​ലാ​ളി​ക​ളു​മാ​ണു​ള്ള​ത്.

Related posts